Land Encroachment

ഇടുക്കിയിലെ കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടി; പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി കെ. രാജൻ
ഇടുക്കിയിലെ കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ചൊക്ര മുടിയിലെ കയ്യേറ്റം സർക്കാരിൻ്റെ ശക്തമായ നിലപാടിൻ്റെ ഉദാഹരണമാണെന്ന് മന്ത്രി. കയ്യേറ്റങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കും.

ചൊക്രമുടി ഭൂമി കൈയേറ്റം: റവന്യൂ വകുപ്പ് 13.79 ഏക്കർ തിരിച്ചുപിടിച്ചു
ചൊക്രമുടിയിലെ ഭൂമി കയ്യേറ്റത്തിൽ റവന്യൂ വകുപ്പ് നടപടി ശക്തമാക്കി. നാല് പട്ടയങ്ങൾ റദ്ദാക്കി 13.79 ഏക്കർ ഭൂമി തിരിച്ചുപിടിച്ചു. മന്ത്രി കെ. രാജന്റെ നിർദേശപ്രകാരമാണ് നടപടി.

കുരിശ് ദുരുപയോഗം: കർശന നടപടി വേണമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ്
ഭൂമി കയ്യേറ്റത്തിനായി കുരിശ് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. ഇടുക്കിയിൽ അനധികൃത റിസോർട്ട് പൊളിക്കുന്നത് തടയാൻ സ്ഥാപിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചുനീക്കി. കുരിശിന്റെ ദുരുപയോഗം തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇടുക്കിയിൽ അനധികൃത കുരിശ് പൊളിച്ചു നീക്കി
ഇടുക്കി പരുന്തുംപാറയിൽ റിസോർട്ട് ഉടമ അനധികൃതമായി സ്ഥാപിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചുനീക്കി. കളക്ടറുടെ ഉത്തരവിനെ തുടർന്ന് 15 അംഗ സംഘമാണ് കുരിശ് നീക്കം ചെയ്തത്. സർക്കാർ ഭൂമി കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിരുന്നു.

ചൊക്രമുടി ഭൂമി കയ്യേറ്റം: മുൻ താലൂക്ക് സർവെയർ സസ്പെൻഷനിൽ
ചൊക്രമുടിയിലെ വിവാദ ഭൂമിയുടെ അതിർത്തി മാറ്റി കാണിച്ച സ്കെച്ച് തയ്യാറാക്കിയതിന് മുൻ താലൂക്ക് സർവെയർ സസ്പെൻഷനിൽ. മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നു. കയ്യേറ്റക്കാരൻ മുൻപും ഭൂമി തട്ടിപ്പ് നടത്തിയതായി വിവരം.

പൂപ്പാറയിൽ കോടതി ഉത്തരവ് ലംഘിച്ച് കട തുറന്നു; രണ്ടുപേർക്കെതിരെ കേസ്
ഇടുക്കി പൂപ്പാറയിൽ റവന്യു വകുപ്പ് സീൽ ചെയ്ത വ്യാപാര സ്ഥാപനങ്ങൾ പൂട്ട് തകർത്ത് തുറന്ന സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. ഭൂ സംരക്ഷണ നിയമലംഘനം, സർക്കാർ വസ്തു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൂട്ട് തകർത്ത് തുറന്ന വ്യാപാര സ്ഥാപനം റവന്യു ഉദ്യോഗസ്ഥർ എത്തി വീണ്ടും സീൽ ചെയ്തു.