Lakshadweep

ലക്ഷദ്വീപിൽ അധ്യാപകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം തുടങ്ങി
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലക്ഷദ്വീപിലെ അധ്യാപകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം ആരംഭിച്ചു. 9 ദ്വീപുകളിലെ അധ്യാപകർക്കായി ഓൺലൈൻ പരിശീലനമാണ് നൽകുന്നത്. അഞ്ച് ബാച്ചുകളിലായി 110 അധ്യാപകർ ആദ്യഘട്ട പരിശീലനത്തിൽ പങ്കെടുക്കും.

ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ലക്ഷദ്വീപ് നിവാസികൾ
ലക്ഷദ്വീപിലെ ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 50 ഓളം കുടുംബങ്ങൾ വർഷങ്ങളായി താമസിക്കുന്ന ദ്വീപിൽ നിന്ന് ഒഴിഞ്ഞുപോവാൻ തയ്യാറല്ലെന്ന് അറിയിച്ചു. പ്രതിരോധ ആവശ്യങ്ങൾക്കായി ദ്വീപ് ഏറ്റെടുക്കേണ്ടത് അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.

ലക്ഷദ്വീപ് സിനിമാ സംവിധായിക ഐഷ സുൽത്താന വിവാഹിതയായി
ലക്ഷദ്വീപ് സിനിമാ സംവിധായിക ഐഷ സുൽത്താന വിവാഹിതയായി. ആന്ത്രോത്ത്, കൽപേനി, അഗത്തി എന്നീ ദ്വീപുകളിൽ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹർഷിത് സൈനിയാണ് വരൻ. ഡിസംബറിൽ ഡൽഹിയിലും ലക്ഷദ്വീപിലും കൊച്ചിയിലുമായി വിവാഹ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ലക്ഷദ്വീപിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കരുത്; കേന്ദ്രത്തോട് ജോൺ ബ്രിട്ടാസ് എം.പി
ലക്ഷദ്വീപിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എം.പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. പദ്ധതി നടപ്പാക്കിയാൽ ലക്ഷദ്വീപിൽ മഹലും അറബിയും പഠിപ്പിക്കാതാകുമെന്നും ഇത് ദ്വീപുജനതയുടെ പാരമ്പര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പദ്ധതി നടപ്പാക്കുന്നത് ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.

കൊച്ചി കപ്പൽ ദുരന്തം: ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾക്ക് ഭീഷണിയെന്ന് ഹരിത ട്രൈബ്യൂണൽ
കൊച്ചിയിൽ കപ്പൽ മുങ്ങിയ സംഭവം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾക്ക് ഗുരുതരമായ ഭീഷണിയാകുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകി. കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകളിലെ മാലിന്യം രാജ്യത്തെ തീരപ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്നും ട്രൈബ്യൂണൽ വിലയിരുത്തി. ഈ വിഷയത്തിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, കേരളത്തിലെയും ലക്ഷദ്വീപിലെയും മലിനീകരണ നിയന്ത്രണ ബോർഡുകൾ എന്നിവർക്ക് നോട്ടീസ് അയച്ചു.

കൊച്ചിയിലെത്തിയ കപ്പലിൽ നാലുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കൊച്ചിയിലെത്തിയ കപ്പലിൽ നാലുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തിരുന്ന കപ്പലിലാണ് സംഭവം. മീനുകളെ കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ വാഷ് റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ലക്ഷദ്വീപിൽ കേരളത്തിൽ നിന്ന് ആദ്യമായി മദ്യമെത്തി; വിനോദസഞ്ചാര മേഖലയിൽ പുതിയ മാറ്റം
ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ കേരളത്തിൽ നിന്ന് ആദ്യമായി 267 കെയ്സ് മദ്യം എത്തി. ഇതിൽ 80 ശതമാനം ബിയറാണ്. 21 ലക്ഷം രൂപയുടെ വിൽപ്പനയാണ് നടന്നത്.

സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെ 10-0ന് തകർത്ത് കേരളം
സന്തോഷ് ട്രോഫിയിൽ കേരളം ലക്ഷദ്വീപിനെ 10-0ന് തോൽപ്പിച്ചു. ഇ സജിഷ് ഹാട്രിക് നേടി. രണ്ടാം ജയത്തോടെ കേരളം ഫൈനൽ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു.

സന്തോഷ് ട്രോഫി: കോഴിക്കോട്ടെ വെല്ലുവിളികൾക്ക് ഒരുങ്ങി ലക്ഷദ്വീപ് ടീം
സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾക്കായി ലക്ഷദ്വീപ് ടീം കോഴിക്കോട്ടേക്ക് എത്തുന്നു. പ്രശസ്ത പരിശീലകൻ ഫിറോസ് ഷെരീഫിന്റെ നേതൃത്വത്തിൽ ടീം കഠിന പരിശീലനം നടത്തി. നവംബർ 20-ന് പോണ്ടിച്ചേരിക്കെതിരെയാണ് ആദ്യ മത്സരം.

കൊച്ചിയിൽ കടൽ വെള്ളരി വിൽപ്പന: നാലുപേർ അറസ്റ്റിൽ, 106 കിലോ പിടിച്ചെടുത്തു
കൊച്ചിയിൽ കടൽ വെള്ളരി വിൽക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റിലായി. റവന്യൂ ഇൻ്റലിജൻസും വനം വകുപ്പും ചേർന്ന് നടത്തിയ നടപടിയിൽ 106 കിലോഗ്രാം കടൽ വെള്ളരി പിടിച്ചെടുത്തു. പ്രതികളിൽ രണ്ടുപേർ ലക്ഷദ്വീപ് സ്വദേശികളും രണ്ടുപേർ കേരളത്തിൽ നിന്നുള്ളവരുമാണ്.

ലക്ഷദ്വീപിൽ കുടുങ്ങിയ യാത്രക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ
ലക്ഷദ്വീപിലെ അഗത്തി എയർപോർട്ടിൽ കുടുങ്ങിയ 46 യാത്രക്കാരെ തിരിച്ചെത്തിക്കാൻ നടപടികൾ ആരംഭിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് രണ്ട് പ്രത്യേക വിമാനങ്ങൾ സജ്ജീകരിച്ചു. ഇന്ന് വൈകുന്നേരത്തോടെ എല്ലാ യാത്രക്കാരെയും കൊച്ചിയിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി.

ലക്ഷദ്വീപിൽ വിമാനം റദ്ദാക്കി: നാൽപ്പതിലധികം യാത്രക്കാർ അഗതി വിമാനത്താവളത്തിൽ കുടുങ്ങി
ലക്ഷദ്വീപിലെ അഗതി വിമാനത്താവളത്തിൽ നാൽപ്പതിലധികം യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു. അലൈൻസ് എയർ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതാണ് കാരണം. യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും ലഭിക്കാത്ത സ്ഥിതിയാണ്.