Labor Harassment

കൊച്ചിയിലെ തൊഴിൽ പീഡന ദൃശ്യങ്ങൾ വ്യാജമെന്ന് യുവാക്കൾ
കൊച്ചിയിലെ കെൽട്രോ എന്ന സ്ഥാപനത്തിലെ തൊഴിൽ പീഡന ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങൾ വ്യാജമാണെന്ന് യുവാക്കൾ. മാനേജരായിരുന്ന മനാഫാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നും യുവാക്കൾ ആരോപിച്ചു. തൊഴിൽ പീഡനം നടന്നിട്ടില്ലെന്നും ഇത് വ്യക്തികൾ തമ്മിലുള്ള പ്രശ്നമാണെന്നും ലേബർ ഓഫീസർ വിലയിരുത്തി.

കൊച്ചിയിലെ തൊഴിൽ പീഡനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊച്ചിയിലെ മാർക്കറ്റിംഗ് സ്ഥാപനത്തിലെ തൊഴിൽ പീഡനത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ടാർഗറ്റ് തികയ്ക്കാത്തതിന് ജീവനക്കാരെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. അഭിഭാഷകനായ കുളത്തൂർ ജയസിംഗ് നൽകിയ പരാതിയിലാണ് നടപടി.

കൊച്ചിയിൽ ക്രൂരപീഡനം; തൊഴിൽ മന്ത്രി ഇടപെട്ടു
കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ടാർഗറ്റ് പൂർത്തിയാക്കാത്ത ജീവനക്കാരെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടു. എറണാകുളം ലേബർ ഓഫീസർക്ക് അന്വേഷണത്തിന് നിർദേശം നൽകി. സ്ഥാപന ഉടമ ഉബൈദിനെതിരെ നേരത്തെ തന്നെ കേസുകളുണ്ട്.