കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ മരണത്തെ തുടർന്ന് EY കമ്പനിക്കെതിരെ തൊഴിൽ വകുപ്പ് നടപടി തുടങ്ങി. പൂനെയിലെ ഓഫീസ് 17 വർഷം അനുമതിയില്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.