Kunnamkulam

കുന്നംകുളം സ്വദേശിയായ സന്യാസിയെ തെലങ്കാനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കുന്നംകുളം സ്വദേശിയായ സന്യാസിയെ തെലങ്കാനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിനു മുൻപ് കുന്നംകുളത്തെ സുഹൃത്തിനെ വിളിച്ച് താൻ അപകടത്തിൽ ആണെന്നും എന്തും സംഭവിക്കാം എന്നും പറഞ്ഞിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

കുന്നംകുളം സഹകരണ സംഘം തട്ടിപ്പ്: പ്രതി അറസ്റ്റിൽ
തൃശൂർ കുന്നംകുളം കാട്ടകാമ്പാലിൽ സഹകരണ സംഘം തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിലായി. കാട്ടകാമ്പാൽ മൂലേപ്പാട് സ്വദേശി സജിത്തിനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പണയ സ്വർണം, ആധാരങ്ങൾ, സാലറി സർട്ടിഫിക്കറ്റുകൾ എന്നിവ ഉപയോഗിച്ച് രണ്ടു കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.

കുന്നംകുളത്ത് അതിഥി തൊഴിലാളി മർദ്ദനമേറ്റ് മരിച്ചു
കുന്നംകുളത്ത് സഹപ്രവർത്തകരുടെ മർദ്ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഹ്ലാദ് സിംഗാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കുന്നംകുളത്ത് ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി; രണ്ട് പേർക്ക് ഗുരുതര പരിക്ക്
കുന്നംകുളം ചൂണ്ടൽ പുതുശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. ലഹരിയിലായിരുന്ന ഇരുസംഘങ്ങളും ചീനച്ചട്ടികളും കല്ലും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുന്നംകുളത്ത് ബിയർ കുപ്പികൊണ്ട് തലയ്ക്കടി; ഇതരസംസ്ഥാന തൊഴിലാളി ഗുരുതരാവസ്ഥയിൽ
കുന്നംകുളം നടുപ്പന്തിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് ബിയർ കുപ്പി കൊണ്ട് തലയ്ക്കടിയേറ്റു. ഛത്തീസ്ഗഢ് സ്വദേശിയായ പ്രഹ്ലാദൻ എന്നയാളാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ വയോധികൻ ശുചിമുറിയിൽ വീണ് മരിച്ചു
കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ വീണ് തലയ്ക്ക് പരിക്കേറ്റ പുത്തൂർ സ്വദേശി പൗലോസ് (84) മരിച്ചു. ഫെബ്രുവരി 28ന് ശ്വാസതടസ്സത്തെ തുടർന്ന് പ്രവേശിപ്പിച്ച പൗലോസ് ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

കുന്നംകുളം അഗ്രി ടെക്കിൽ വീണ്ടും തീപിടുത്തം
കുന്നംകുളം പെരുമ്പിലാവിൽ സ്ഥിതി ചെയ്യുന്ന അഗ്രി ടെക്ക് സ്ഥാപനത്തിൽ വീണ്ടും തീപിടുത്തം. രാത്രി 8.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. രണ്ടാഴ്ച മുൻപ് ഇതേ സ്ഥാപനത്തിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടരക്കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു.

കുന്നംകുളത്ത് നാലാം ക്ലാസുകാരന് ക്രൂരമർദ്ദനം; വൈദികനായ അധ്യാപകനെതിരെ കേസ്
കുന്നംകുളം ഹോളി ക്രോസ് സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റു. വൈസ് പ്രിൻസിപ്പാൾ ഫാദർ ഫെബിൻ കൂത്തൂരിനെതിരെ പോലീസ് കേസെടുത്തു. ഫുട്ബോൾ കളിക്കിടെ ചരൽ തെറിപ്പിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം.

കുന്നംകുളത്ത് കാർഷിക യന്ത്ര സ്ഥാപനത്തിൽ വൻ തീപിടുത്തം
കുന്നംകുളം പെരുമ്പിലാവിലെ ഹരിത അഗ്രി ടെക്കിൽ വൻ തീപിടുത്തം. ലക്ഷങ്ങളുടെ നഷ്ടം. ആളപായമില്ല.

കുന്നംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ; മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം
കുന്നംകുളം അര്ത്താറ്റില് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില് പ്രതി പിടിയിലായി. മുതുവറ സ്വദേശി കണ്ണനാണ് അറസ്റ്റിലായത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് കണ്ടെത്തി.

കുന്നംകുളം മരത്തംകോട് പെരുന്നാൾ ആഘോഷത്തിനിടെ കുടുംബത്തിന് നേരെ ക്രൂര ആക്രമണം
കുന്നംകുളം മരത്തംകോട് മിനി പെരുന്നാൾ ആഘോഷത്തിനിടെ ഒരു കുടുംബത്തിന് നേരെ അതിക്രൂരമായ ആക്രമണം നടന്നു. കാർ പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

കുന്നംകുളത്ത് മൊബൈൽ ഷോപ്പ് ജീവനക്കാർക്ക് നേരെ ഗുണ്ടാ ആക്രമണം; മൂന്നുപേർക്ക് പരിക്ക്
കുന്നംകുളത്തെ മൊബൈൽ ഷോപ്പിൽ ഗുണ്ടാ സംഘം ആക്രമണം നടത്തി. മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.