പാലക്കാട് കുളപ്പുള്ളിയിൽ നടന്ന സിഐടിയു സമരം കയറ്റിറക്ക് യന്ത്രത്തിനെതിരല്ലായിരുന്നുവെന്ന് സംഘടന വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് സിമന്റ് ലോഡ് ഇറക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. തൊഴിൽ നഷ്ടത്തെ ചൊല്ലിയുള്ള തർക്കമാണ് സമരത്തിന് കാരണമെന്നും സിഐടിയു പറഞ്ഞു.