വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻറെയും മകൻറെയും മരണവുമായി ബന്ധപ്പെട്ട് കെപിസിസി ഉപസമിതി വയനാട്ടിലെത്തി അന്വേഷണം ആരംഭിച്ചു. സമിതി പാർട്ടി നേതാക്കളുമായും കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. അതേസമയം, സിപിഐഎം ബത്തേരിയിൽ നൈറ്റ് മാർച്ച് നടത്തുമെന്ന് അറിയിച്ചു.