KP Mohanan

കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനന് കയ്യേറ്റം; 25 പേർക്കെതിരെ കേസ്
കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനന് നേരെ കയ്യേറ്റം. കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ ചൊക്ലി പോലീസ് കേസെടുത്തു. മാലിന്യ പ്രശ്നത്തിൽ പ്രതിഷേധിക്കുന്ന നാട്ടുകാർക്കിടയിലൂടെ പോകുമ്പോളാണ് സംഭവം. കരിയാട് അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു കെ.പി. മോഹനൻ.

കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെതിരായ അതിക്രമശ്രമം ബോധപൂർവമല്ലെന്ന് എംഎൽഎ
കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെതിരായ അതിക്രമശ്രമം ബോധപൂർവമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡയാലിസിസ് സെന്ററിൽ നിന്നുള്ള മാലിന്യ പ്രശ്നത്തിൽ ഒരാഴ്ച മുൻപേ ഇടപെട്ടിരുന്നു. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനന് നേരെ കയ്യേറ്റ ശ്രമം
കണ്ണൂർ പെരിങ്ങത്തൂരിൽ കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനന് നേരെ കയ്യേറ്റ ശ്രമം. മാലിന്യ പ്രശ്നത്തിൽ പ്രതിഷേധിക്കുന്ന നാട്ടുകാർക്കിടയിലൂടെ നടന്നുപോകുമ്പോൾ ആയിരുന്നു സംഭവം. എംഎൽഎയെ പ്രതിഷേധക്കാർ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.