Kozhikode

ബാലുശ്ശേരി ക്ഷേത്രത്തിൽ സ്വർണം കാണാതായ സംഭവം; പോലീസ് കേസ് രജിസ്റ്റർ ചെയ്തു
കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണം കാണാതായ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നഷ്ടപ്പെട്ട സ്വർണത്തിൽ 80 ശതമാനവും മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി.ടി വിനോദൻ തിരികെ നൽകിയെന്നും ബാക്കി 160 ഗ്രാം കൂടി ലഭിക്കാനുണ്ടെന്നും നിലവിലെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ദിനേശ് കുമാർ എ.എൻ പറഞ്ഞു.

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന വീണ്ടും സമരത്തിലേക്ക്
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന വീണ്ടും സമരത്തിലേക്ക്. സെക്രട്ടറിയേറ്റിന് മുന്നിൽ ബുധനാഴ്ച സത്യഗ്രഹ സമരം ആരംഭിക്കും. തുടർ ചികിത്സ സർക്കാർ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി ആത്മാർത്ഥത കാണിക്കണമെന്നും ഹർഷിന ആവശ്യപ്പെട്ടു.

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; അന്വേഷണം ആരംഭിച്ച് ചേവായൂർ പോലീസ്
കോഴിക്കോട് കാരപ്പറമ്പ് ഇരുമ്പ് പാലത്തിന് സമീപം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

ഓൺലൈൻ തട്ടിപ്പ്: സ്വർണ്ണ വ്യാപാരിയിൽ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട് ഫറൂഖിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വർണ്ണാഭരണങ്ങൾ വാങ്ങിയ ശേഷം വ്യാജ NEFT ട്രാൻസാക്ഷൻ രേഖകൾ കാണിച്ചു ഉടമയെ തെറ്റിദ്ധരിപ്പിച്ച് നാല് ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തു. കണ്ണൂർ സ്വദേശികളായ അഭിഷേക്, അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി പിടിയിൽ
കോഴിക്കോട് പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി. കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് പിടിയിലായത്. മോഷ്ടിച്ച കാറിലാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

ബാൾട്ടി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമയെന്ന് ഷൈൻ നിഗം
ഷൈൻ നിഗം അഭിനയിച്ച ബാൾട്ടി എന്ന സിനിമ തിയേറ്ററുകളിൽ മികച്ച വിജയം കൈവരിക്കുന്നു. കോഴിക്കോട് നടന്ന പ്രെസ്സ് മീറ്റിൽ സിനിമയെക്കുറിച്ച് ഷൈൻ നിഗം സംസാരിച്ചു. ബാൾട്ടിയിൽ അഭിനയിക്കുമ്പോൾ 25 സിനിമകൾ പൂർത്തിയാക്കിയ സന്തോഷമുണ്ടെന്നും ഷൈൻ നിഗം കൂട്ടിച്ചേർത്തു.

പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ രണ്ടിന് കോഴിക്കോട് നടക്കും: എം. മെഹബൂബ്
എൽഡിഎഫിന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ രണ്ടിന് കോഴിക്കോട്ട് നടക്കുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി അറിയിച്ചു. സമ്മേളനം മുതലക്കുളം മൈതാനിയിൽ വെച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. കൂടാതെ, പലസ്തീൻ അംബാസിഡർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ പിന്തുണ അറിയിച്ചു.

കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു
കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു. വ്യാഴാഴ്ച രാത്രി വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തിക്കൊണ്ടുവന്നയാൾ കോഴിക്കോട് പിടിയിൽ
ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തിക്കൊണ്ടുവന്ന് കോഴിക്കോട് നഗരത്തിൽ വിൽപന നടത്തുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കക്കോടി പഞ്ചായത്തിലെ വാടക വീട്ടിൽ നിന്ന് ഡാൻസാഫ് ടീമും ചേവായൂർ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. വാടകവീട്ടിലെ കക്കൂസ് ടാങ്കിൽ ഒളിപ്പിച്ച 12 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.

കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നാളെ ജോബ് ഡ്രൈവ്
കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 29-ന് രാവിലെ 10.30 മുതൽ ജോബ് ഡ്രൈവ് നടക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ രേഖകളുമായി ജോബ് ഡ്രൈവിൽ പങ്കെടുക്കാവുന്നതാണ്.

