Kozhikode News

കാരശ്ശേരിയിൽ കെട്ടിട നവീകരണ ഉദ്ഘാടനം നാട്ടുകാർ തടഞ്ഞു
കോഴിക്കോട് കാരശ്ശേരിയിൽ കെട്ടിട നവീകരണോദ്ഘാടനം നാട്ടുകാർ തടഞ്ഞു. കാരശ്ശേരി എള്ളങ്ങൾ കോളനിയിലെ എസ്.ഇ. കലാകേന്ദ്രം ഉദ്ഘാടനമാണ് പ്രതിഷേധത്തെ തുടർന്ന് തടസ്സപ്പെട്ടത്. മതിയായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താതെ തട്ടിക്കൂട്ട് ഉദ്ഘാടനമാണ് നടക്കുന്നതെന്നും ഇതിന് സമ്മതിക്കില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ 13കാരൻ ചികിത്സയിൽ
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ 13കാരൻ ചികിത്സയിലാണ്. കുട്ടി രണ്ട് മാസം മുൻപ് പുഴയിൽ കുളിച്ചിരുന്നുവെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. തൃശൂർ ചാവക്കാട് സ്വദേശി റഹീമിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ആസീമിന്റെ മരണം: ദുരൂഹതയില്ലെന്ന് പൊലീസ്
കോഴിക്കോട് വെള്ളയിൽ സ്വദേശി ആസീമിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. തലയിലെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കണ്ടെത്തൽ.

വിശ്വദീപ്തി തട്ടിപ്പ്: താനും കുടുംബവും ഇരയെന്ന് മാനേജർ; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്
കോഴിക്കോട് വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി ബാങ്ക് മാനേജർ രംഗത്ത്. കേന്ദ്ര സർക്കാർ സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡയറക്ടർ ബോർഡ് അംഗങ്ങൾ കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പ്രധാന ആരോപണം. തട്ടിപ്പിനിരയായവർ കോഴിക്കോട് കസബ പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോഴിക്കോട് വിജിൽ തിരോധാനക്കേസിൽ വഴിത്തിരിവ്; സുഹൃത്തുക്കൾ അറസ്റ്റിൽ
കോഴിക്കോട് വിജിൽ തിരോധാനക്കേസിൽ സുഹൃത്തുക്കളായ ദീപേഷും നിജിലും അറസ്റ്റിലായി. 2019-ൽ കാണാതായ വിജിലിനെ ലഹരി മരുന്ന് അമിതമായി നൽകി ബോധരഹിതനായ ശേഷം കുഴിച്ചിട്ടതാണെന്ന് പോലീസ് കണ്ടെത്തി. സരോവരം പാർക്കിലാണ് കുഴിച്ചിട്ടതെന്നാണ് പ്രതികളുടെ മൊഴി.

കോഴിക്കോട് കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ തട്ടിപ്പ്; പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. സ്ഥാപനത്തിൽ നടത്തിയ ഓഡിറ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂളിമാട് ജലസംഭരണി തകർന്നു; നാട്ടുകാർ ആശങ്കയിൽ
കോഴിക്കോട് ചാത്തമംഗലം കൂളിമാടിന് സമീപം എരഞ്ഞിപ്പറമ്പ് കുടിവെള്ള പദ്ധതിയുടെ ജലസംഭരണി തകർന്നു. അമ്പതിനായിരത്തോളം ലിറ്റർ വെള്ളം സംഭരണ ശേഷിയുള്ള ടാങ്കാണ് തകർന്നത്. സംഭരണിയുടെ തകർച്ചയെ തുടർന്ന് സമീപപ്രദേശങ്ങളിൽ വെള്ളം കുത്തിയൊലിച്ചെത്തി.

മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് വഖഫ് ട്രിബ്യൂണൽ പരിഗണിക്കും
മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ പരിഗണിക്കും. ഭൂമി വഖഫായി രജിസ്റ്റർ ചെയ്തതിനെ ചോദ്യം ചെയ്ത് മുനമ്പം നിവാസികൾ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കണോ എന്ന കാര്യത്തിലാണ് ഇന്ന് വാദം നടക്കുന്നത്. ഈ കേസിൽ മൂന്ന് പേർ പുതുതായി ഹർജി നൽകിയിട്ടുണ്ട്.

പുളിയാവ് കോളേജിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം: 2 പേർ അറസ്റ്റിൽ
കോഴിക്കോട് പുളിയാവ് കോളേജിൽ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ വളയം പോലീസ് രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. അഞ്ച് വിദ്യാർത്ഥികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

തൊട്ടിൽപാലത്ത് വീട്ടമ്മ മരിച്ച സംഭവം: പൊലീസ് നരഹത്യയ്ക്ക് കേസെടുക്കും
കോഴിക്കോട് തൊട്ടിൽപാലം പശുക്കടവിൽ വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് നരഹത്യക്ക് കേസെടുക്കാൻ തീരുമാനിച്ചു. വളർത്തുമൃഗത്തെ അന്വേഷിച്ച് പോയ വീട്ടമ്മയെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലമുടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

കൊതുക് വളരാൻ സാഹചര്യമൊരുക്കി; വീട്ടുടമയ്ക്ക് 6000 രൂപ പിഴ വിധിച്ച് കോടതി
ഡെങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ കൊതുക് വളരാൻ ഇടയാക്കിയതിന് പുറമേരി സ്വദേശി രാജീവന് കോടതി ശിക്ഷ വിധിച്ചു. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 6000 രൂപ പിഴ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 45 ദിവസം തടവ് ലഭിക്കും.

മംഗളൂരു വിഷവാതക ചോർച്ച: മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു
മംഗളൂരുവിൽ വിഷവാതക ചോർച്ചയെ തുടർന്ന് മരിച്ച കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ബിജിൽ ഉൾപ്പെടെ രണ്ട് പേരാണ് അപകടത്തിൽ മരിച്ചത്. വെസ്റ്റ് ഹിൽ ശ്മശാനത്തിൽ രാവിലെ 10 മണിയോടെ സംസ്കാരം നടന്നു.