Kozhikode Crime

വിജിൽ നരഹത്യ കേസ്: മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; കേസ് നടക്കാവ് പൊലീസിന് കൈമാറും
വിജിൽ നരഹത്യ കേസിൽ മൃതദേഹം തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തും. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകും. എലത്തൂർ പോലീസ് കേസ് നടക്കാവ് പോലീസിന് കൈമാറും.

വിജിൽ നരഹത്യ കേസ്: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും
വിജിൽ നരഹത്യ കേസിൽ അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. സരോവരം പാർക്കിന് സമീപത്തും വരയ്ക്കൽ ബീച്ചിലുമായി തെളിവെടുപ്പ് നടക്കും. അസ്ഥികൂടത്തിലെ ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും.

എലത്തൂർ വിജിൽ നരഹത്യാ കേസ്: തെളിവെടുപ്പ് തുടരുന്നു, പ്രതികളുടെ കസ്റ്റഡി ഇന്ന് കഴിയും
കോഴിക്കോട് എലത്തൂർ വിജിൽ നരഹത്യാ കേസിൽ തെളിവെടുപ്പ് ഇന്നും തുടരും. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ, അവരെ കോടതിയിൽ ഹാജരാക്കിയ ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം തീരുമാനിച്ചു. 2019ൽ കാണാതായ വിജിലിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് കേസ്.

ഉള്ള്യേരിയിൽ ക്ലിനിക്ക് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
കോഴിക്കോട് ഉള്ള്യേരിയിൽ സ്വകാര്യ ക്ലിനിക്കിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിമാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കോഴിക്കോട് രാമനാട്ടുകരയിൽ അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി
കോഴിക്കോട് രാമനാട്ടുകരയിൽ അതിഥി തൊഴിലാളിയുടെ മകളെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. തുണിക്കടയിലെ ജീവനക്കാരിയെ കാമുകൻ വിളിച്ചിറക്കി മയക്കിക്കിടത്തി ഹോട്ടലിലേക്ക് കൊണ്ടുപോയെന്നാണ് പരാതി. സംഭവത്തിൽ ഫറോക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

“മുഹമ്മദലി പറഞ്ഞത് നുണ”: കൊലപാതക വെളിപ്പെടുത്തൽ തള്ളി അന്നത്തെ എസ്.ഐ
മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി 35 വർഷം മുൻപ് രണ്ട് കൊലപാതകങ്ങൾ നടത്തിയെന്ന വെളിപ്പെടുത്തൽ തിരുവമ്പാടിയിലെ അന്നത്തെ എസ്.ഐ ആയിരുന്ന ഒ.പി. തോമസ് നിഷേധിച്ചു. മുഹമ്മദലി പറയുന്നത് സത്യമല്ലെന്നും, മരിച്ചവരുടെ ബന്ധുക്കൾ പോലും കൊലപാതകത്തിൽ സംശയം പ്രകടിപ്പിച്ചിട്ടില്ലെന്നും കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഒ.പി. തോമസ് വ്യക്തമാക്കി. ഈ കേസിൽ തുടരന്വേഷണം നടത്താൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടരഞ്ഞി കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തൽ; 1989-ൽ മറ്റൊരാളെ കൊലപ്പെടുത്തിയെന്ന് മൊഴി
കൂടരഞ്ഞി കൊലപാതകക്കേസിലെ പ്രതി മുഹമ്മദലി 1989ൽ മറ്റൊരാളെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തി. മലപ്പുറം വേങ്ങര സ്വദേശിയായ ഇയാൾ കോഴിക്കോട് വെള്ളയിൽ കടപ്പുറത്താണ് കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചു. സംഭവത്തിൽ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.

ഈങ്ങാപ്പുഴ കൊലപാതകം: ഷിബിലയുടെ മരണകാരണം കഴുത്തിലെ മുറിവുകൾ
ഈങ്ങാപ്പുഴയിൽ യുവതി കൊല്ലപ്പെട്ട കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തിലേറ്റ മുറിവുകളാണ് മരണകാരണമെന്ന് റിപ്പോർട്ട്. പ്രതി യാസിറിനെ പോലീസ് അറസ്റ്റ് ചെയ്തു.

വടകരയിലെ ഹിറ്റ് ആൻഡ് റൺ കേസ്: പ്രതി അറസ്റ്റില്
കോഴിക്കോട് വടകരയിൽ ഒമ്പത് വയസ്സുകാരിയെ വാഹനമിടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതി ഷെജിലിനെ അറസ്റ്റ് ചെയ്തു. പത്തുമാസത്തെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.