കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥിനി മൗസ മെഹറിസിന്റെ മരണത്തിൽ സുഹൃത്ത് അറസ്റ്റിലായി. കോവൂർ സ്വദേശി അൽ ഫാൻ ഇബ്രാഹിം ആണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പിടിയിലായത്. ഫെബ്രുവരി 23ന് ചായക്കടയിൽ വെച്ച് മൗസയെ അപമാനിച്ചതിനെ തുടർന്നാണ് ആത്മഹത്യയെന്ന് പോലീസ് പറയുന്നു.