Kovalam

കോവളത്ത് റഷ്യൻ പൗരയ്ക്ക് തെരുവ് നായയുടെ കടിയേറ്റു
കോവളത്ത് വിദേശ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. 31 വയസ്സുള്ള റഷ്യൻ പൗര പോളിനയെയാണ് തെരുവുനായ ആക്രമിച്ചത്. ബീച്ചിന് സമീപത്തൂടെ നടന്നുപോകുമ്പോളാണ് യാതൊരു പ്രകോപനവുമില്ലാതെ നായ ആക്രമിച്ചത്. ഇവരെ വിഴിഞ്ഞം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

അദാനി റോയൽസ് കപ്പ്: ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് കോവളത്ത്
അദാനി ട്രിവാൻഡ്രം റോയൽസ് സംഘടിപ്പിക്കുന്ന അദാനി റോയൽസ് കപ്പ് ഏകദിന ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 3-ന് കോവളം വാഴമുട്ടം സ്പോർട്സ് ഹബ്ബിൽ നടക്കും. തീരദേശ മേഖലയിലെ ക്രിക്കറ്റ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ് ടൂർണമെന്റിന്റെ ലക്ഷ്യം. വിഴിഞ്ഞം, പൂവാർ, ശംഖുമുഖം എന്നിവിടങ്ങളിലെ താമസക്കാർക്ക് ആദ്യഘട്ടത്തിൽ ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

വ്ളോഗർ മുകേഷ് എം നായർക്കെതിരെ പോക്സോ കേസ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് വ്ളോഗർ മുകേഷ് എം നായർക്കെതിരെ പോക്സോ കേസ്. കോവളത്തെ റിസോർട്ടിൽ വച്ചാണ് വിവാദ ഫോട്ടോഷൂട്ട് നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്.

കോവളത്ത് അമേരിക്കൻ യുവതി മുങ്ങിമരിച്ചു; രക്ഷിക്കാനിറങ്ങിയ വിദേശ പൗരൻ ഗുരുതരാവസ്ഥയിൽ
കോവളം പുളിങ്കുടി ബീച്ചിൽ അമേരിക്കൻ യുവതി മുങ്ങിമരിച്ചു. ബ്രിജിത് ഷാർലറ്റ് എന്ന യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു വിദേശ പൗരനും അപകടത്തിൽപ്പെട്ടു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല.

കോവളത്ത് വിദേശികളുടെ കേരളീയ വിവാഹം
കോവളം വിഴിഞ്ഞം പിറവിളാകം ക്ഷേത്രത്തിൽ അമേരിക്കക്കാരനും ഡെന്മാർക്കുകാരിയും വിവാഹിതരായി. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. കേരളത്തിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്.

കോവളത്ത് യോഗാ പരിശീലകൻ അർജന്റീന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതി ഒളിവിൽ
കോവളത്തെ യോഗാ സെന്ററിൽ അർജന്റീന സ്വദേശിനിയായ യുവതിക്കുനേരെ പരിശീലകൻ ലൈംഗികാതിക്രമം നടത്തി. വിഴിഞ്ഞം സ്വദേശിയായ സുധീറാണ് പ്രതി. സംഭവത്തിനുശേഷം പ്രതി ഒളിവിൽ പോയി, പൊലീസ് അന്വേഷണം ആരംഭിച്ചു.