Kottayam

ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയത്ത് ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിന്റെ മദ്യപാനവും വീട്ടിലെ പ്രശ്നങ്ങളുമാണ് മരണകാരണമെന്ന് പിതാവ് ആരോപിച്ചു. കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം
പനച്ചിക്കാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ മഹേഷിനെ അച്ഛനും മകനും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടയം നഴ്സിംഗ് കോളേജ് റാഗിംഗ് കേസ്: കുറ്റപത്രം സമർപ്പിച്ചു
കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ് കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 40 ഓളം സാക്ഷികളെയും 32 രേഖകളെയും ഹാജരാക്കി. പീഡനത്തിനിരയായ ആറ് വിദ്യാർത്ഥികളും കേസിലെ സുപ്രധാന സാക്ഷികളാണ്.

യു.ഡി. ക്ലർക്കിനെ കാണാതായി: പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം മുത്തോലി പഞ്ചായത്തിലെ യു.ഡി. ക്ലർക്ക് ബിസ്മിയെ കാണാതായി. ഭർത്താവിന്റെ പരാതിയിന്മേൽ പള്ളിക്കത്തോട് പോലീസ് കേസെടുത്തു. കുടുംബ പ്രശ്നങ്ങളാണ് കാണാതാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കോട്ടയം നഴ്സിങ് കോളേജ് റാഗിങ്ങ്: കൊടും ക്രൂരതയെന്ന് കുറ്റപത്രം
കോട്ടയം ഗവ. നഴ്സിങ് കോളേജിലെ റാഗിങ്ങ് കേസിൽ അഞ്ച് വിദ്യാർത്ഥികൾക്കെതിരെ കുറ്റപത്രം. കൊലപാതകത്തിന് തുല്യമായ ക്രൂരതയാണ് ജൂനിയർ വിദ്യാർത്ഥികളോട് കാണിച്ചതെന്ന് കുറ്റപത്രം. ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.

എസ്കെഎൻ 40 കേരള യാത്ര കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി; ഇടുക്കിയിലേക്ക്
ലഹരിവിരുദ്ധ സന്ദേശവുമായി എസ്കെഎൻ 40 കേരള യാത്ര കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി. വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ആളുകൾ യാത്രയിൽ പങ്കുചേർന്നു. ഇടുക്കി ജില്ലയിലാണ് യാത്രയുടെ അടുത്ത ലക്ഷ്യസ്ഥാനം.

ഏറ്റുമാനൂർ ആത്മഹത്യ: നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി
ഏറ്റുമാനൂരിൽ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയിൽ കോടതി വാദം പൂർത്തിയാക്കി. പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ മാസം 29-നാണ് കേസിന്റെ അടുത്ത വാദം.

എസ്കെഎൻ ഫോർട്ടി കേരള യാത്ര ഇന്ന് കോട്ടയത്ത്
എസ്കെഎൻ ഫോർട്ടി കേരള യാത്രയുടെ രണ്ടാം ദിന പര്യടനം ഇന്ന് കോട്ടയം ജില്ലയിൽ തുടരും. തിരുനക്കര മൈതാനിയിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിക്കുന്നത്. ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്.

എസ്കെഎൻ ഫോർട്ടി കേരള യാത്ര: കോട്ടയം ജില്ലയിലെ ആദ്യദിന പര്യടനം സമാപിച്ചു
എസ്കെഎൻ ഫോർട്ടി കേരള യാത്രയുടെ കോട്ടയം ജില്ലയിലെ ആദ്യദിന പര്യടനം വിജയകരമായി പൂർത്തിയായി. വൈക്കത്തുനിന്നും ആരംഭിച്ച യാത്ര ചങ്ങനാശ്ശേരിയിൽ സമാപിച്ചു. നൂറുകണക്കിന് ആളുകളാണ് ആദ്യദിന പര്യടനത്തിൽ പങ്കെടുത്തത്.

കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ സംഘർഷം; ആറ് പേർക്ക് പരിക്ക്
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. കുരുമുളക് സ്പ്രേ പ്രയോഗവും വടിവാൾ വീശലും ഉണ്ടായി.

എസ്കെഎൻ 40 കേരളാ യാത്ര കോട്ടയത്തെത്തി; ലഹരി വിരുദ്ധ സന്ദേശവുമായി അക്ഷരനഗരിയിൽ
ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ നയിക്കുന്ന എസ്കെഎൻ 40 കേരളാ യാത്ര ഇന്ന് കോട്ടയത്തെത്തി. വൈക്കം സത്യാഗ്രഹ ശതാബ്ദി വർഷത്തിൽ ലഹരി വിരുദ്ധ പോരാട്ടത്തിന് പുതിയൊരു മാനം നൽകി കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും. സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുക്കും.

കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ സംഘർഷം; ആറു പേർക്ക് പരിക്ക്
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘർഷം. ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തിൽ ആറു പേർക്ക് പരുക്കേറ്റു. കുരുമുളക് സ്പ്രേ പ്രയോഗവും കത്തിക്കുത്തും ഉണ്ടായി.