Kottayam Medical College

‘കൊലയാളി മന്ത്രി’; ആരോഗ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്ത്. മന്ത്രിയെ 'കൊലയാളി മന്ത്രി' എന്ന് വിശേഷിപ്പിച്ച ഫിറോസ്, കേരളത്തിൽ റോഡിലിറങ്ങിയാൽ നായയെയും ആശുപത്രിയിലെത്തിയാൽ മന്ത്രി വീണാ ജോർജിനെയും പേടിക്കണമെന്ന സ്ഥിതിയാണെന്ന് കുറ്റപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളജ് വിഷയത്തിൽ സിസ്റ്റത്തിന്റെ തലപ്പത്തുള്ള ആരോഗ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്നും അദ്ദേഹം ആരോപിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സുമാരുടെ മുറിയിൽ ഒളിക്യാമറ; നഴ്സിങ് പരിശീലനക്കാരൻ പിടിയിൽ
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സുമാരുടെ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച കേസിൽ നഴ്സിങ് പരിശീലനത്തിലായിരുന്ന യുവാവ് പിടിയിലായി. മാഞ്ഞൂർ സ്വദേശിയായ ആൻസൺ ജോസഫ് എന്നയാളാണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്. ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണ് ഒളിക്യാമറ പ്രവർത്തിക്കുന്ന നിലയിൽ കണ്ടെത്തിയത്.

കോട്ടയം മെഡിക്കൽ കോളജിൽ സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ വിജയകരമായി പൂർത്തിയായി
കോട്ടയം മെഡിക്കൽ കോളജിൽ സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ വിജയകരമായി പൂർത്തിയായി. അഞ്ച് വയസ്സുള്ള കുഞ്ഞിനാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. 25 വയസ്സുള്ള കുഞ്ഞിന്റെ ...