ഏറ്റുമാനൂരിൽ സിവിൽ പോലീസ് ഓഫീസർ ശ്യാംപ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജിബിൻ ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോട്ടയം സബ് ജയിലിലേക്കാണ് പ്രതിയെ മാറ്റിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം നെഞ്ചിലേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണം.