കോട്ടക്കൽ നഗരസഭയിൽ അനർഹമായി ക്ഷേമ പെൻഷൻ വാങ്ങിയവരിൽ നിന്ന് പലിശ സഹിതം തുക തിരിച്ചുപിടിക്കും. പി.എഫ്. പെൻഷനോടൊപ്പം ക്ഷേമ പെൻഷനും വാങ്ങിയ നാലുപേരിൽ നിന്ന് മുഴുവൻ തുകയും 18% പലിശയോടെ ഈടാക്കും. നാളെ ചേരുന്ന അടിയന്തര കൗൺസിൽ യോഗത്തിൽ തുകയുടെ കൃത്യമായ കണക്ക് പ്രഖ്യാപിക്കും.