Kollam Pooram

കൊല്ലം പൂരം: ഹെഡ്ഗേവാർ ചിത്ര വിവാദത്തിൽ ദേവസ്വത്തിനും ഉപദേശക സമിതിക്കും വീഴ്ചയില്ലെന്ന് വിജിലൻസ് റിപ്പോർട്ട്
കൊല്ലം പൂരത്തിനിടെ കുടമാറ്റത്തിൽ ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയ സംഭവത്തിൽ ദേവസ്വത്തിനും ഉപദേശക സമിതിക്കും വീഴ്ചയില്ലെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ചില വ്യക്തികളാണ് ചിത്രം ഉയർത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

കൊല്ലം പൂരത്തിൽ ഹെഡ്ഗേവാർ ചിത്രം; കേസെടുത്തു
കൊല്ലം പൂരത്തിനിടെ കുടമാറ്റത്തിൽ ആർ.എസ്.എസ്. നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയതിനെതിരെ കേസെടുത്തു. തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരമാണ് കേസ്. യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐ.യും പ്രതിഷേധവുമായി രംഗത്തെത്തി.

കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ഹെഡ്ഗേവാറിന്റെ ചിത്രം; വിവാദം
കൊല്ലം പൂരത്തിനിടെ പുതിയകാവ് ക്ഷേത്രത്തിലെ കുടമാറ്റത്തിൽ ആർ.എസ്.എസ്. നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം പ്രദർശിപ്പിച്ചത് വിവാദമായി. നവോത്ഥാന നായകന്മാരുടെ ചിത്രങ്ങൾക്കൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും ഉയർത്തിയത്. യൂത്ത് കോൺഗ്രസ് പരാതി നൽകി.