Koduvally

കൊടുവള്ളി തട്ടിക്കൊണ്ടുപോകൽ കേസ്: മൂന്ന് പേർ കൂടി അറസ്റ്റിൽ, പിടിയിലായവരുടെ എണ്ണം എട്ടായി
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. താമരശ്ശേരി ഡിവൈഎസ്പി സുഷീറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരിൽ സ്വിഫ്റ്റ് കാർ കൈമാറിയ ആളും, കാറിൻ്റെ ഉടമകളായ സഹോദരങ്ങളും ഉൾപ്പെടുന്നു.

കൊടുവള്ളി സി.ഐയുടെ ജന്മദിനാഘോഷം വിവാദത്തിൽ; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേക്ക് മുറിച്ചു, സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തേടി
കോഴിക്കോട് കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻസ്പെക്ടറുടെ ജന്മദിനം ആഘോഷിച്ച സംഭവം വിവാദത്തിൽ. ഇൻസ്പെക്ടർ കെ പി അഭിലാഷിന് വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. സംഭവത്തിൽ ചട്ടലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് കെ.പി. അഭിലാഷിനെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.

കൊടുവള്ളിയിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; സംഭവം ഇങ്ങനെ…
കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ മലപ്പുറം കൊണ്ടോട്ടിയിൽ കണ്ടെത്തി. കാണാതായതിന്റെ അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തുന്നത്. വിദേശത്തുള്ള സഹോദരന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പ്രാഥമിക വിവരം.

കൊടുവള്ളി തട്ടിക്കൊണ്ടുപോകൽ: ഒരാൾ കൂടി പിടിയിൽ, മൂന്ന് പേർ കസ്റ്റഡിയിൽ
കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പോലീസ് പിടിയിൽ. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം മൂന്നായി. അനൂസിന്റെ സഹോദരൻ അജ്മലുമായുള്ള സാമ്പത്തിക തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് സൂചന.

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി. ആയുധങ്ങളുമായി എത്തിയ സംഘം ഭീഷണിപ്പെടുത്തിയാണ് അനൂസ് റോഷനെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ കൊടുവള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

കൊടുവള്ളിയിൽ അഞ്ച് കോടി രൂപയുടെ കള്ളപ്പണം പിടികൂടി
കൊടുവള്ളിയിൽ വാഹന പരിശോധനയ്ക്കിടെ അഞ്ച് കോടി രൂപയുടെ കള്ളപ്പണം പിടികൂടി. കാറിൽ ആറ് രഹസ്യ അറകൾ നിർമിച്ച് പണം കടത്തുകയായിരുന്നു. കർണാടക സ്വദേശികളായ രണ്ട് പേരെ പോലീസ് പിടികൂടി.

കൊടുവള്ളിയിൽ കല്യാണ ബസിന് നേരെ ആക്രമണം; ആട് ഷമീറും സംഘവും അറസ്റ്റിൽ
കൊടുവള്ളിയിൽ കല്യാണ സംഘം സഞ്ചരിച്ച ബസിന് നേരെ ഗുണ്ടാ ആക്രമണം. കാറിൽ ഉരസിയതിനെ തുടർന്നാണ് ആക്രമണം നടന്നത്. ആട് ഷമീറും സംഘവും അറസ്റ്റിൽ.

കൊടുവള്ളി സ്വർണ്ണക്കവർച്ച: സുഹൃത്തും അയൽക്കാരനുമായ കടക്കാരൻ തന്നെ സൂത്രധാരൻ
കൊടുവള്ളിയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. കവർച്ചയുടെ സൂത്രധാരൻ ആക്രമിക്കപ്പെട്ട വ്യക്തിയുടെ സുഹൃത്തും അയൽ കടക്കാരനുമാണെന്ന് പൊലീസ് കണ്ടെത്തി. 1.3 കിലോ സ്വർണ്ണവും 12 ലക്ഷം രൂപയും കണ്ടെടുത്തു.

കൊടുവള്ളി സ്വർണ കവർച്ച: അഞ്ച് പ്രതികൾ അറസ്റ്റിൽ, അന്വേഷണം തുടരുന്നു
കൊടുവള്ളിയിൽ നടന്ന സ്വർണ കവർച്ച കേസിൽ അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രമേശ് നൽകിയ കൊട്ടേഷൻ അനുസരിച്ചാണ് കവർച്ച നടന്നതെന്ന് പൊലീസ് പറഞ്ഞു. കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്നമാണോ ആക്രമണത്തിന് കാരണമെന്ന് അന്വേഷിക്കുന്നു.