Kodancherry

Missing woman

കോടഞ്ചേരിയിൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

Anjana

കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് കാണാതായ 75-കാരിയായ ജാനുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഏഴ് ദിവസത്തെ തിരച്ചിലിനൊടുവിൽ വലിയകൊല്ലി പള്ളിക്കുന്നേൽ മലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേർന്നുള്ള തിരച്ചിലിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം.