Kochi

കൊച്ചിയിൽ വീണ്ടും തൊഴിൽ തട്ടിപ്പ്; ദുബായ് വാഗ്ദാനത്തിൽ കുടുങ്ങി ഉദ്യോഗാർത്ഥികൾ
കൊച്ചിയിൽ ദുബായിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി. വൈറ്റില ജനത റോഡിലെ ചാർട്ടേർഡ് എയർ ട്രാവൽസിനെതിരെയാണ് ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയത്. ദുബായിൽ എത്തിയപ്പോൾ താമസിക്കാനോ കഴിക്കാനോ സൗകര്യമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ. പ്രതിഷേധം ശക്തമായതോടെ മരട് പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; നിയന്ത്രണം വേണമെന്ന് AIYF
കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്ന് എ.ഐ.വൈ.എഫ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബസ് ഉടമകളുടെ പെർമിറ്റ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകണമെന്നും AIYF ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു.

കേരള ക്രിക്കറ്റ് ലീഗ്: ട്രോഫി ടൂറിന് കൊച്ചിയിൽ ഉജ്ജ്വല സ്വീകരണം
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂർ കൊച്ചിയിൽ ആരംഭിച്ചു. കായിക പ്രേമികളും വിദ്യാർത്ഥികളും ട്രോഫിക്ക് ഉജ്ജ്വല സ്വീകരണം നൽകി. കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമും പ്രചാരണ പരിപാടികളിൽ പങ്കാളികളാണ്.

കൊച്ചിയിൽ ഇന്ന് ജ്ഞാനസഭ; മോഹൻ ഭാഗവത് പങ്കെടുക്കും
കൊച്ചിയിൽ ഇന്ന് ജ്ഞാനസഭ ആരംഭിക്കും. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പരിപാടിയിൽ പങ്കെടുക്കും. കേരളത്തിലെ അഞ്ച് സർവ്വകലാശാല വിസിമാർക്കും ക്ഷണമുണ്ട്. ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിന്റെ ഭാഗമായാണ് ജ്ഞാനസഭ സംഘടിപ്പിക്കുന്നത്.

കൊച്ചിയിൽ ദമ്പതികളെ പെട്രോൾ ഒഴിച്ചു കത്തിച്ച് യുവാവ് ജീവനൊടുക്കി; ദമ്പതികൾക്ക് ഗുരുതര പരിക്ക്
കൊച്ചി വടുതലയിൽ ദമ്പതികൾക്ക് നേരെ പെട്രോൾ ഒഴിച്ചുള്ള ആക്രമണം. അയൽവാസിയായ യുവാവ് വില്യംസ് ദമ്പതികളെ തീ കൊളുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ ക്രിസ്റ്റഫർ, മേരി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചിയിൽ റെയിൽവേ ടിടിഇ എംഡിഎംഎയുമായി പിടിയിൽ
കൊച്ചിയിൽ റെയിൽവേ ടിടിഇ എംഡിഎംഎയുമായി പിടിയിലായി. എളമക്കര സ്വദേശി അഖിൽ ജോസഫ് (35) ആണ് 2.63 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ലഹരി ഉപയോഗത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസഫ് നടത്തിയ നീക്കത്തിലാണ് അറസ്റ്റ് നടന്നത്.

കൊച്ചിയിൽ വൻ ലഹരി വേട്ട; 115 ഗ്രാം എംഡിഎ-യും 35 ഗ്രാം എക്സ്റ്റസിയുമായി നാല് പേർ പിടിയിൽ
കൊച്ചിയിൽ എളംകുളം മെട്രോ സ്റ്റേഷന് സമീപം ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന നടത്തിയിരുന്ന നാല് പേരെ ഡാൻസാഫ് സംഘം പിടികൂടി. ഇവരിൽ നിന്നും 115 ഗ്രാം എംഡിഎയും 35 ഗ്രാം എക്സ്റ്റസിയും കണ്ടെടുത്തു. പെരിന്തൽമണ്ണ സ്വദേശി ഷാമിൽ, കോഴിക്കോട് സ്വദേശികളായ അബൂഷാമിൽ, ദിയ, മലപ്പുറം സ്വദേശി ഫിജാസ് മുഹമ്മദ് എന്നിവരാണ് പിടിയിലായത്.

കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറിയിലെത്തിയ കവർച്ചാസംഘം പിടിയിൽ
തമിഴ്നാട്ടിൽ നിന്നും കാർ മോഷ്ടിച്ച സംഘം കണ്ടെയ്നറുമായി കൊച്ചിയിലേക്ക് കടന്നു. രഹസ്യവിവരത്തെ തുടർന്ന് നെട്ടൂരിൽ വെച്ച് കണ്ടെയ്നർ ലോറി പോലീസ് തടഞ്ഞു. കണ്ടെയ്നറിൽ നിന്ന് ഗ്യാസ് കട്ടർ ഉൾപ്പെടെ കണ്ടെടുത്തു.

കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറിയിൽ കാർ കടത്താൻ ശ്രമം; മൂന്ന് രാജസ്ഥാൻ സ്വദേശികൾ പിടിയിൽ
കൊച്ചി നെട്ടൂരിൽ കാർ കടത്താൻ ശ്രമിച്ച കണ്ടെയ്നർ ലോറി പോലീസ് പിടികൂടി. ഊട്ടി ഭാഗത്തുനിന്നും കാർ കടത്തിക്കൊണ്ടുവരുന്നു എന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസ് നടപടി. സംഭവത്തിൽ മൂന്ന് രാജസ്ഥാൻ സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊച്ചിയിൽ ബ്രസീൽ ദമ്പതികൾ കൊക്കെയ്ൻ ഗുളികകൾ വിഴുങ്ങി; 70 ഗുളികകൾ കണ്ടെടുത്തു
കൊച്ചിയിൽ ഡിആർഐ കസ്റ്റഡിയിലെടുത്ത ബ്രസീൽ ദമ്പതികൾ കൊക്കെയ്ൻ ഗുളികകൾ വിഴുങ്ങിയ നിലയിൽ. ഇതുവരെ 70 ഗുളികകൾ കണ്ടെടുത്തു, 10 കോടി രൂപയുടെ കൊക്കെയ്നാണ് കടത്താൻ ശ്രമിച്ചത്. തിരുവനന്തപുരത്ത് ലഹരി എത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി.

കൊച്ചിയിൽ ട്യൂഷന് പോവുകയായിരുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
കൊച്ചി പോണേക്കരയിൽ ട്യൂഷൻ ക്ലാസ്സിലേക്ക് പോവുകയായിരുന്ന സഹോദരിമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മിഠായി നൽകിയ ശേഷം അഞ്ച് വയസ്സുകാരിയെ കാറിലേക്ക് വലിച്ചു കയറ്റാനായിരുന്നു ശ്രമം. കുട്ടികൾ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയതിനാൽ വൻ ദുരന്തം ഒഴിവായി.