Kochi drug raid

Shine Tom Chacko

ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

നിവ ലേഖകൻ

ലഹരിമരുന്ന് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ നാളെ പോലീസിന് മുന്നിൽ ഹാജരാകണം. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ രാവിലെ 10 മണിക്ക് സെൻട്രൽ എസിപിക്ക് മുമ്പാകെയാണ് ഹാജരാകേണ്ടത്. നടന് നേരെ കേസോ പരാതിയോ ഇല്ലെങ്കിലും ലഹരി പരിശോധനയ്ക്കിടെയുള്ള ഓട്ടം ദുരൂഹത സൃഷ്ടിച്ചതിനാലാണ് നോട്ടീസ് നൽകി വിളിച്ചുവരുത്തുന്നത്.