Kochi crime

നെടുമ്പാശ്ശേരിയിൽ മാനസിക വെല്ലുവിളിയുള്ള അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ
കൊച്ചി നെടുമ്പാശ്ശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന മാതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. 58 വയസ്സുകാരിയായ അനിതയാണ് കൊല്ലപ്പെട്ടത്. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

കുണ്ടന്നൂർ കവർച്ച കേസ്: അഞ്ചുപേർ കസ്റ്റഡിയിൽ, രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി കുണ്ടന്നൂരിൽ തോക്ക് ചൂണ്ടി കവർച്ച നടത്തിയ കേസിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. കവർച്ചക്ക് സഹായം നൽകിയ മൂന്ന് പേരും, കൃത്യത്തിൽ പങ്കെടുത്ത രണ്ട് പേരുമാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. അറസ്റ്റിലായവരുടെ പക്കൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ കേസിൽ വ്യക്തത വരുത്താൻ കഴിയുമെന്നാണ് പോലീസ് കരുതുന്നത്.

പാലക്കാട് മദ്യലഹരിയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു; പ്രതി ഒളിവിൽ
പാലക്കാട് കൊടുന്തരപ്പുള്ളിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊന്നു. സിജിൽ ആണ് കൊല്ലപ്പെട്ടത്, പ്രതിയായ അച്ഛൻ ശിവൻ ഒളിവിലാണ്. കൊച്ചി മുനമ്പത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.

കൊച്ചിയിലെ കച്ചവടക്കാരന്റെ മരണം: മോഷണശ്രമത്തിനിടെ കൊലപാതകമെന്ന് സ്ഥിരീകരണം
കൊച്ചിയിലെ കച്ചവടക്കാരൻ എം.എ. സലീമിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. മോഷണശ്രമത്തിനിടയിലാണ് കൊലപാതകം നടന്നതെന്ന് തെളിഞ്ഞു. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ.