ആലുവയിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന ബാർ ജീവനക്കാരനെ കത്തിവെച്ച് കവർച്ച ചെയ്ത കേസിൽ നാലുപേർ അറസ്റ്റിലായി. ഇടുക്കി, ആലുവ, തൃശൂർ, ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.