Kiran Kumar

വിസ്മയ കേസിൽ കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
നിവ ലേഖകൻ
സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ കേസിൽ പ്രതിയായ കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന കിരൺ കുമാറിൻ്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ഹൈക്കോടതിയിൽ രണ്ട് വർഷമായിട്ടും അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിലാണ് കിരൺ കുമാർ സുപ്രീം കോടതിയെ സമീപിച്ചത്.

വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് 30 ദിവസത്തെ പരോൾ അനുവദിച്ചു
നിവ ലേഖകൻ
സ്ത്രീധന പീഡനത്തെത്തുടർന്ന് വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് 30 ദിവസത്തെ പരോൾ അനുവദിച്ചു. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. കർശന നിബന്ധനകളോടെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്.