വിസ്മയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ വിസ്മയുടെ പിതാവ് ത്രിവിക്രമൻ പ്രതിഷേധിച്ചു. പരോൾ അനുവദിച്ച നടപടിയുടെ സാധുത അന്വേഷിക്കണമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത നിബന്ധനകളോടെയാണ് കിരണിന് 30 ദിവസത്തെ പരോൾ അനുവദിച്ചിരിക്കുന്നത്.