Kidnapping

വിവാഹ വാഗ്ദാനം നല്കി 17കാരിയെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്
തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയില് നിന്നും 17 വയസ്സുകാരിയെ കാണാതായ സംഭവത്തില് യുവതി അടക്കമുള്ള സംഘം പിടിയിലായി. വിവാഹ വാഗ്ദാനം നല്കിയാണ് പ്രതികള് പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകല് കേസിന് പുറമേ പോക്സോ കേസും രജിസ്റ്റര് ചെയ്തു.

കൊല്ലം ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ്: തുടരന്വേഷണത്തിന് കോടതി ഉത്തരവ്
കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കുട്ടിയുടെ പിതാവിന്റെ ആരോപണത്തെ തുടർന്ന് റൂറൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെ അന്വേഷണത്തിന് നിയോഗിച്ചു. രണ്ടാംപ്രതി അനിതകുമാരിക്ക് കോടതി ജാമ്യം അനുവദിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം യുവാവിനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം നിന്ന് ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഓട്ടോറിക്ഷയിൽ കയറിയ യുവാവിനെ രണ്ട് കാറുകളിലെത്തിയ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി. വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലം ഓയൂർ കുട്ടി തട്ടിക്കൊണ്ടുപോകൽ: മൂന്നാം പ്രതി അനുപമയ്ക്ക് ജാമ്യം
കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതി അനുപമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന വ്യവസ്ഥകളോടെയാണ് 22കാരിക്ക് ജാമ്യം ലഭിച്ചത്. പെൺകുട്ടിയുടെ പ്രായം പരിഗണിച്ചാണ് ...