Kidnapping

കർണാടക ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ഊർജ്ജിതം
കർണാടകയിലെ കലബുർഗി ജില്ലാ ആശുപത്രിയിൽ നിന്ന് നഴ്സുമാരെന്ന വ്യാജേന എത്തിയ രണ്ട് സ്ത്രീകൾ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള തിരച്ചിൽ നടക്കുന്നു.

പാലക്കാട് ദേശീയപാതയിലെ സിനിമാ സ്റ്റൈൽ കിഡ്നാപ്പിംഗ്: സംഘം ഉപയോഗിച്ച കാറുകൾ തൃശ്ശൂരിൽ കണ്ടെത്തി
പാലക്കാട് ദേശീയപാതയിൽ സിനിമാ സ്റ്റൈലിൽ നടന്ന കിഡ്നാപ്പിംഗ് സംഭവത്തിൽ പുതിയ വഴിത്തിരിവ്. സംഘം ഉപയോഗിച്ച രണ്ട് ഇന്നോവ കാറുകൾ തൃശ്ശൂരിൽ കണ്ടെത്തി. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.

ബംഗളൂരുവിൽ ജീവനോടെ കുഴിച്ചുമൂടപ്പെട്ട യോഗാധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു
ബംഗളൂരുവിൽ യോഗാധ്യാപിക അർച്ചനയെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി. ശ്വാസം നിയന്ത്രിച്ച് മരിച്ചതായി നടിച്ച് അവർ രക്ഷപ്പെട്ടു. സംഭവത്തിൽ അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹ വാഗ്ദാനം നല്കി 17കാരിയെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്
തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയില് നിന്നും 17 വയസ്സുകാരിയെ കാണാതായ സംഭവത്തില് യുവതി അടക്കമുള്ള സംഘം പിടിയിലായി. വിവാഹ വാഗ്ദാനം നല്കിയാണ് പ്രതികള് പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകല് കേസിന് പുറമേ പോക്സോ കേസും രജിസ്റ്റര് ചെയ്തു.

കൊല്ലം ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ്: തുടരന്വേഷണത്തിന് കോടതി ഉത്തരവ്
കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കുട്ടിയുടെ പിതാവിന്റെ ആരോപണത്തെ തുടർന്ന് റൂറൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെ അന്വേഷണത്തിന് നിയോഗിച്ചു. രണ്ടാംപ്രതി അനിതകുമാരിക്ക് കോടതി ജാമ്യം അനുവദിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം യുവാവിനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം നിന്ന് ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഓട്ടോറിക്ഷയിൽ കയറിയ യുവാവിനെ രണ്ട് കാറുകളിലെത്തിയ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി. വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലം ഓയൂർ കുട്ടി തട്ടിക്കൊണ്ടുപോകൽ: മൂന്നാം പ്രതി അനുപമയ്ക്ക് ജാമ്യം
കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതി അനുപമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന വ്യവസ്ഥകളോടെയാണ് 22കാരിക്ക് ജാമ്യം ലഭിച്ചത്. പെൺകുട്ടിയുടെ പ്രായം പരിഗണിച്ചാണ് ...