ജാർഖണ്ഡിലെ ഖുന്തിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ അഞ്ച് ആദിവാസി പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 18 പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പെൺകുട്ടികൾക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് അധികൃതർ അറിയിച്ചു.