Khalid Rahman

ആലപ്പുഴ ജിംഖാന: വിഷുവിന് തിയേറ്ററുകളിലേക്ക്
ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തുന്ന 'ആലപ്പുഴ ജിംഖാന' എന്ന ചിത്രം കോളേജ് പ്രവേശനത്തിനായി മത്സരിക്കുന്ന വിദ്യാർത്ഥികളുടെ കഥ പറയുന്നു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്ലിൻ, ഗണപതി, ലുക്ക്മാൻ തുടങ്ങിയവർ അഭിനയിക്കുന്നു. 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമെന്ന നിലയിൽ പ്രതീക്ഷയേറെയാണ്.

ആലപ്പുഴ ജിംഖാന: ട്രെയിലർ ട്രെൻഡിങ്ങിൽ
ഏപ്രിൽ 10 ന് റിലീസ് ചെയ്യാനിരിക്കുന്ന ആലപ്പുഴ ജിംഖാനയുടെ ട്രെയിലർ ട്രെൻഡിങ്ങിലാണ്. നസ്ലൻ, ഗണപതി, ലുക്മാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാനാണ്. ബോക്സിങ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഹ്യൂമറിനും പ്രാധാന്യമുണ്ട്.

ആലപ്പുഴ ജിംഖാനയുടെ ട്രെയിലർ പുറത്തിറങ്ങി; വിഷു റിലീസ്
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നസ്ലൻ, ഗണപതി, ലുക്മാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം 2025 ഏപ്രിലിൽ തിയേറ്ററുകളിൽ എത്തും. കോമഡി, ആക്ഷൻ, ഇമോഷൻസ് എന്നിവയുടെ മിശ്രിതമാണ് ചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നു.

ബോക്സിങ് പശ്ചാത്തലത്തിൽ ‘ആലപ്പുഴ ജിംഖാന’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ആലപ്പുഴ ജിംഖാന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ബോക്സിങ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റർടെയ്നറാണ് ചിത്രം.

ഖാലിദ് റഹ്മാന്റെ പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’; പ്രധാന വേഷങ്ങളിൽ നസ്ലെൻ, ഗണപതി, ലുക്മാൻ
'തല്ലുമാല' സംവിധായകൻ ഖാലിദ് റഹ്മാൻ പുതിയ ചിത്രം 'ആലപ്പുഴ ജിംഖാന' പ്രഖ്യാപിച്ചു. സ്പോർട്സ് കോമഡി ഴോണറിലുള്ള ഈ ചിത്രത്തിൽ നസ്ലെൻ, ഗണപതി, ലുക്മാൻ, അനഘ രവി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഖാലിദ് റഹ്മാൻ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.