KERALAPOLICE

വയനാട്ടിൽ പാസ്റ്ററെ ഭീഷണിപ്പെടുത്തിയ കേസിൽ ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ കേസ്
വയനാട്ടിൽ ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് പാസ്റ്റർക്ക് നേരെ ഭീഷണി മുഴക്കിയ ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ബത്തേരി ടൗണിൽ വെച്ച് പാസ്റ്ററുടെ വാഹനം തടഞ്ഞ് ബജ്റംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഭീഷണി, തടഞ്ഞു വെക്കൽ, കലാപശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചേർത്തല തിരോധാന കേസ്: സിന്ധുവിന്റെ തിരോധാനത്തിൽ വീണ്ടും അന്വേഷണം; പ്രതിയുമായി ഇന്ന് തെളിവെടുപ്പ്
ചേർത്തലയിൽ അഞ്ചുവർഷം മുൻപ് കാണാതായ സിന്ധുവിന്റെ തിരോധാന കേസ് പോലീസ് വീണ്ടും തുറന്നു. സിന്ധുവിന് പ്രതി സെബാസ്റ്റ്യനുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു. ഇതിനിടെ അതിരമ്പുഴ സ്വദേശി ജെയ്നമ്മയെ കൊലപ്പെടുത്തി സ്വർണം കവർന്നത് സെബാസ്റ്റ്യൻ ആണെന്ന് പോലീസ് കണ്ടെത്തി.

വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച കേസിൽ ജമാഅത്തെ ഇസ്ലാമി നേതാവിൻ്റെ മകനും അറസ്റ്റിൽ
വി.എസ്. അച്യുതാനന്ദനെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകൻ യസീൻ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐയുടെ പരാതിയിലാണ് പൊലീസ് നടപടി. ഇതിനു പുറമെ, വിഎസിൻ്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തെ അവഹേളിച്ച മറ്റൊരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

450 ഗ്രാം സ്വര്ണം മോഷ്ടിച്ച് കടന്നു ; ബംഗാള് സ്വദേശി അറസ്റ്റില്.
കോഴിക്കോട് പുതിയറയിലെ ആഭരണ നിര്മ്മാണ ശാലയില് നിന്നും 450 ഗ്രാം സ്വര്ണം മോഷ്ടിച്ച് മുങ്ങിയ ബംഗാൾ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള് ശ്യാംപൂര് ...

ഗുണ്ടകളുടെ ആക്രമണം ; മൂന്ന് പൊലീസുകാർക്ക് പരിക്ക്.
കോഴിക്കോട് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം.ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ കാൽ ഒടിഞ്ഞ നിലയിലാണ്. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ...

വാടക വീട്ടിൽ നിരോധിത ലഹരി വസ്തുക്കൾ ; 23 ചാക്ക് പാൻ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
കണ്ണൂർ പേരാവൂരിൽ നിരോധിത പാൻ ഉൽപ്പന്നങ്ങളുടെ വൻശേഖരം പോലീസ് പിടികൂടി. മുരിങ്ങോട് നമ്പിയോട് വീട്ടിൽ സൂക്ഷിച്ച നിരോധിത പാൻ ഉൽപ്പന്നങ്ങളാണ് പോലീസ് കണ്ടെത്തിയത്. 23 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ...

അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതി ; സ്കൂളിൽ പോകാൻ മടിമൂലമുള്ള നുണക്കഥയെന്ന് കണ്ടെത്തൽ.
ആലപ്പുഴ: സ്കൂളിൽനിന്നു മടങ്ങവേ അഞ്ചു പേർ ചേർന്നു പീഡിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാർത്ഥിനി സമർപ്പിച്ച പീഡന പരാതിയിൽ വാസ്തവമില്ലെന്ന് പോലീസ്. സ്കൂളിൽ പോകാനുള്ള മടിയാണ് പീഡനകഥയുണ്ടാക്കാൻ പ്രേരിപ്പിച്ചതെന്നും ...

തൃശൂരിൽ വീണ്ടും തിമംഗല ഛര്ദില് പിടികൂടി ; രണ്ട് പേർ അറസ്റ്റിൽ.
തൃശൂരില് വീണ്ടും തിമംഗല ഛര്ദില് എന്നറിയപ്പെടുന്ന ആംബർഗ്രിസ് പിടികൂടി. വിപണിയില് അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം ആംബർഗ്രിസ് ആണ് സിറ്റി ഷാഡോ പൊലീസും തൃശൂര് ...

ഡ്യൂട്ടിയിലുള്ള പോലീസുകാരനെ തേടി വീട്ടിലെത്തിയ എസ് ഐ ക്കെതിരെ കേസ്.
ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ അന്വേഷിച്ച് വീട്ടിലെത്തിയ എസ്ഐക്കെതിരെ കേസ്. കോട്ടേഴ്സിൽ എത്തിയ എസ് ഐ പോലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതിയിൽ പറയുന്നത്. ആലപ്പുഴ പൊലീസ് ടെലി ...

സ്പെഷ്യൽ ഡ്രൈവ് ; 30 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ.
കോഴിക്കോട് സിറ്റി പരിധിയിൽ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ പിടികിട്ടാപ്പുള്ളികൾ അറസ്റ്റിലായി. കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെയാണ് ...

മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചിട്ടു; എസ്ഐ അറസ്റ്റിൽ
തിരുവനന്തപുരത്ത് മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചിട്ട എസ്ഐ അറസ്റ്റിൽ. സംഭവത്തിൽ എസ് ഐഅനിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്ഐ ആണ് ഇദ്ദേഹം.ഞായറാഴ്ച ...

വാളയാർ കാട്ടിൽ വൻ കഞ്ചാവ് വേട്ട ; 13000 കഞ്ചാവ് ചെടികൾ നശിപ്പിച്ച് വനം വകുപ്പ്.
വാളയാര് വനമേഖലയില് കഞ്ചാവ് റെയ്ഡ് നടത്തുന്നതിനായി പുറപ്പെട്ട നാര്ക്കോട്ടിക് ഡിവൈഎസ്പിയും സംഘവും വഴിതെറ്റിപോയെങ്കിലും കഴിഞ്ഞ മൂന്നു ദിവസമായി വനം വകുപ്പ് നടത്തിയ റെയ്ഡില് വാളയാര് വടശേരിമലയുടെ അടിവാരത്ത് ...