KeralaHighCourt

ശ്വേത മേനോനെതിരായ കേസിൽ ഹൈക്കോടതി സ്റ്റേ ഒക്ടോബർ 28 വരെ നീട്ടി
അശ്ലീല സിനിമകളിൽ അഭിനയിച്ചെന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊച്ചി സ്വദേശിയുടെ പരാതിയിൽ കോടതി നിർദേശപ്രകാരം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസ് ഒക്ടോബർ 28 വരെ നീട്ടിയിട്ടുണ്ട്.

ശ്വേതാ മേനോനെതിരായ പരാതിയിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി
ശ്വേതാ മേനോനെതിരെ നൽകിയ പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നടി അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാലാണ് പരാതിയെന്ന് ഹർജിയിൽ പറയുന്നു. പരാതിക്കാരനും അമ്മയിലെ മറ്റു ചില താരങ്ങളും തമ്മിൽ ഗൂഢാലോചന നടത്തിയെന്നും ഹർജിയിൽ ആരോപണമുണ്ട്.

ശ്വേതാ മേനോനെതിരായ കേസ്: എഫ്ഐആർ റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ
നടി ശ്വേതാ മേനോനെതിരെ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു. അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തനിക്കെതിരെയുള്ള പരാതിയും കേസും ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് ശ്വേത ആരോപിച്ചു. എഫ്ഐആറിലെ വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്നും അതിനാൽ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്വേത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.