KERALA

വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി
വേനൽക്കാലത്ത് അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) എന്ന അപകടകാരിയായ രോഗത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കുളങ്ങളിലും ജലാശയങ്ങളിലും കുളിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

അതിരപ്പിള്ളിയിൽ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച ആദിവാസി യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കാട്ടാന ചവിട്ടേറ്റാണ് സതീഷിന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അംബികയുടെ പോസ്റ്റ്മോർട്ടം നടപടികൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പുരോഗമിക്കുന്നു. അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു.

കിടപ്പുമുറിയിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
കൊല്ലം കരുനാഗപ്പള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവ് പിടിയിലായി. 21 കഞ്ചാവ് ചെടികളും 5 ഗ്രാം കഞ്ചാവും ആംപ്യൂളുമാണ് പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

23 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
വാളയാര് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 23 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. ഒഡീഷ സ്വദേശികളായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിടികൂടിയ കഞ്ചാവിന് പത്ത് ലക്ഷം രൂപ വിലമതിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

മുതലപ്പൊഴി പ്രതിസന്ധി: മന്ത്രിതല ചർച്ച നാളെ
മുതലപ്പൊഴിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി നാളെ മന്ത്രിതല ചർച്ച നടക്കും. മത്സ്യത്തൊഴിലാളികളെ കൊല്ലത്തേക്ക് മാറ്റുന്നതിൽ സമരസമിതി എതിർപ്പ് പ്രകടിപ്പിച്ചു. ഈസ്റ്ററിന് ശേഷം അനിശ്ചിതകാല സമരം നടത്തുമെന്ന് സമരസമിതി.

ഐഎച്ച്ആർഡി ഫെബ്രുവരി 2025 പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു
ഐഎച്ച്ആർഡി ഫെബ്രുവരി 2025 ൽ നടത്തിയ പിജിഡിസിഎ, ഡിഡിറ്റിഒഎ, ഡിസിഎ, സിസിഎൽഐഎസ് എന്നീ കോഴ്സുകളുടെ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കും അതത് പരീക്ഷാകേന്ദ്രങ്ങളിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ ഏപ്രിൽ 21 വരെ സ്വീകരിക്കും.

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് അപകടം: പതിനാലുകാരി മരിച്ചു
എറണാകുളം നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് പതിനാലുകാരി മരിച്ചു. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ ക്രഷ് ബാരിയറിൽ ഇടിച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്.

അതിരപ്പിള്ളിയിലെ കാട്ടാനാക്രമണം: സർക്കാരിനെതിരെ വി ഡി സതീശൻ
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് ദിവസത്തിനിടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വനാതിർത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്നതാണ് സർക്കാർ സമീപനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റിപ്പോർട്ട് തേടൽ മാത്രമല്ല വനം മന്ത്രിയുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി കേസ്: കുറ്റപത്ര പകർപ്പ് ഇഡിക്ക് കൈമാറാൻ കോടതി അനുമതി
മാസപ്പടി കേസിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് ഇഡിക്ക് കൈമാറാൻ കോടതി അനുമതി നൽകി. കുറ്റപത്രം പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നു. സിഎംആർഎൽ - എക്സാലോജിക് കരാറിലെ എസ്എഫ്ഐഒ റിപ്പോർട്ട് കുറ്റകൃത്യമായി പരിഗണിക്കാൻ മതിയായ തെളിവുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.

എഴുപുന്ന ക്ഷേത്രത്തിൽ മോഷണം; 20 പവൻ സ്വർണം നഷ്ടം, കീഴ്ശാന്തിയെയും കാണാനില്ല
ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് 20 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. കൊല്ലം സ്വദേശിയായ കീഴ്ശാന്തി ശ്രീവൽസനെയും കാണാനില്ല. അരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതിരപ്പിള്ളിയിലെ കാട്ടാനാക്രമണം: രണ്ടുപേർ മരിച്ചു; കോൺഗ്രസ് പ്രതിഷേധം
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കലക്ടർ എത്തിയാൽ മാത്രമേ മൃതദേഹങ്ങൾ വിട്ടുനൽകൂ എന്ന് കോൺഗ്രസ്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

കാസർഗോഡ് യുവതിയെ തീകൊളുത്തിയ കേസ്: ചികിത്സയിലിരിക്കെ മരണം
കാസർഗോഡ് ബേഡകത്ത് യുവതിയെ കടയ്ക്കുള്ളിൽ വെച്ച് തീകൊളുത്തിയ സംഭവത്തിൽ യുവതി മരണത്തിന് കീഴടങ്ങി. മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഏപ്രിൽ 8നാണ് തമിഴ്നാട് സ്വദേശി രാമാമൃതം രമിതയെ തീ കൊളുത്തിയത്.