KERALA

വണ്ടിപ്പെരിയാര്‍: അവശനിലയിലുള്ള കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവ്
വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവിട്ടതായി വനം മന്ത്രി എ.കെ. ശശീന്ദ്രന്. കടുവ അവശനിലയിലാണെന്നും ഏഴുന്നേറ്റു നില്ക്കാന് പോലും കഴിയാത്ത അവസ്ഥയാണെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. കൂട് വച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മയക്കുവെടി വയ്ക്കാന്‍ തീരുമാനിച്ചത്.

ആശാ വർക്കർമാരുടെ സമരം: സർക്കാർ പരിശീലന പരിപാടി പ്രഖ്യാപിച്ചു
ആശാ വർക്കർമാരുടെ സമരം 35-ാം ദിവസത്തിലേക്ക്. സെക്രട്ടേറിയറ്റ് ഉപരോധത്തിന് തൊട്ടുമുമ്പ് സർക്കാർ പുതിയ പരിശീലന പരിപാടി പ്രഖ്യാപിച്ചു. സമരം അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് ആശാ വർക്കേഴ്സ് ആരോപിച്ചു.

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റൽ കഞ്ചാവ് വിപണന കേന്ദ്രമെന്ന് പോലീസ്
കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റൽ കഞ്ചാവ് വിപണന കേന്ദ്രമായി പ്രവർത്തിക്കുന്നതായി പോലീസ് കണ്ടെത്തി. റിമാൻഡിലുള്ള വിദ്യാർത്ഥി ആകാശിനെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. കഞ്ചാവ് എത്തിച്ചു നൽകിയ മൂന്നാം വർഷ വിദ്യാർത്ഥിക്കായുള്ള അന്വേഷണം ഊർജിതമാക്കി.

കേരളത്തിൽ 2000+ അപ്രന്റീസ് ഒഴിവുകൾ
കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ രണ്ടായിരത്തിലധികം അപ്രന്റീസ് ഒഴിവുകളുണ്ട്. ബിരുദ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളം ഒന്നിക്കണമെന്ന് മുൻ ബിഷപ്പ്
ലഹരിമരുന്ന് വ്യാപനത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന് മുൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. കളമശേരി പോളിടെക്നിക് പ്രിൻസിപ്പലിന്റെ പ്രതികരണം ബാലിശമെന്നും അദ്ദേഹം വിമർശിച്ചു. ലഹരി വേട്ടയിലെ മുഖ്യപ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

ആശാ വർക്കർമാർക്ക് ഫെബ്രുവരി മാസത്തെ ഓണറേറിയം ലഭിച്ചുതുടങ്ങി
പത്തനംതിട്ട ജില്ലയിലെ ആശാ വർക്കർമാർക്ക് ഫെബ്രുവരി മാസത്തെ 7000 രൂപ ഓണറേറിയം ലഭിച്ചുതുടങ്ങി. മറ്റു ജില്ലകളിലും തുക ഉടൻ ലഭ്യമാകും. ഇ പി ജയരാജന്റെ പരാമർശം വിവാദമായതിനിടെയാണ് ഓണറേറിയം വിതരണം.

ഒറ്റപ്പാലത്ത് വയോധികയ്ക്ക് നേരെ ദമ്പതികളുടെ ക്രൂരമര്‍ദനം
ഒറ്റപ്പാലം കോതകുര്‍ശിയില്‍ 60 വയസ്സുള്ള ഉഷാകുമാരിയെ ദമ്പതികള്‍ ക്രൂരമായി മര്‍ദിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 3.30നാണ് സംഭവം. ഉഷാകുമാരിയുടെ ഇടത് ചെവിക്ക് ഗുരുതരമായി പരുക്കേറ്റു.

എൽഎസ്എസ്/യുഎസ്എസ് സ്കോളർഷിപ്പ് കുടിശ്ശിക വിതരണം പൂർത്തിയായി: 29 കോടി രൂപ വിതരണം ചെയ്തു
എൽഎസ്എസ്/യുഎസ്എസ് സ്കോളർഷിപ്പിന്റെ കുടിശ്ശിക വിതരണം പൂർത്തിയായതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഏകദേശം 29 കോടി രൂപ ഇതിനകം വിതരണം ചെയ്തു. ബാക്കി വിദ്യാർത്ഥികൾക്ക് അഞ്ച് കോടി രൂപ അധികമായി അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

സമഗ്ര ശിക്ഷാ കേരളത്തിന് കേന്ദ്രാനുമതി: 654 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം
2025-26 അധ്യയന വർഷത്തേക്കുള്ള സമഗ്ര ശിക്ഷാ കേരളത്തിന്റെ പദ്ധതി നിർദ്ദേശങ്ങൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകി. 654 കോടി രൂപയുടെ പദ്ധതികൾക്കാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. എസ്എസ്കെ വിഭാവനം ചെയ്ത 20 ഇന പരിപാടികൾക്കാണ് അംഗീകാരം ലഭിച്ചത്.

കേരളത്തിലേക്ക് ലഹരിമരുന്ന് കടത്ത്: രണ്ട് പേർ കൂടി ബെംഗളൂരുവിൽ പിടിയിൽ
കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തിയ സംഘത്തിലെ രണ്ട് പേരെ ബെംഗളൂരുവിൽ നിന്ന് പിടികൂടി. നൈജീരിയൻ സ്വദേശിയും ത്രിപുര സ്വദേശിയുമാണ് പിടിയിലായത്. ബത്തേരി പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സാംപിൾ മോഷണം: ജീവനക്കാരൻ സസ്പെൻഡ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കായി എടുത്ത ശരീരഭാഗങ്ങൾ മോഷണം പോയി. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ആക്രിക്കാരനിൽ നിന്ന് സാംപിളുകൾ തിരിച്ചുപിടിച്ചു.

അട്ടപ്പാടിയിൽ എലിവിഷം കഴിച്ച് മൂന്നുവയസ്സുകാരി മരിച്ചു
അട്ടപ്പാടിയിൽ എലിവിഷം കഴിച്ച് മൂന്നുവയസ്സുകാരി മരിച്ചു. ലിതിൻ -ജോമരിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്. ഫെബ്രുവരി 22നാണ് സംഭവം.