KERALA

ഫുട്ബോളിൽ നിന്ന് വിരമിക്കുന്നില്ല, അക്കാദമി തുടങ്ങും: ഐ.എം. വിജയൻ
പൊലീസ് സേനയിൽ നിന്ന് വിരമിക്കുന്ന ഐ.എം. വിജയൻ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നില്ല. ഫുട്ബോൾ അക്കാദമി തുടങ്ങാനാണ് ഇനി അദ്ദേഹത്തിന്റെ ലക്ഷ്യം. മന്ത്രി വി. അബ്ദുറഹ്മാനുമായി ഇക്കാര്യം ചർച്ച ചെയ്തതായും വിജയൻ പറഞ്ഞു.

തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം
തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റത്തോടെ തുടക്കമാകും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. ലാലൂർ കാർത്ത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക.

സുകുമാരൻ നായരെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി
എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പെരുന്നയിലെ എൻ.എസ്.എസ്. ആശുപത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. സുകുമാരൻ നായരുടെ ആരോഗ്യസ്ഥിതിയിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിക്കുകയും ചെയ്തു. കോട്ടയത്തെ പരിപാടി കഴിഞ്ഞ് മടങ്ങും വഴിക്കാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശ്ശൂർ പൂരത്തിന് എത്തും
തൃശ്ശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തും. ചെമ്പൂക്കാവ് ശ്രീ കാർത്യായനി ഭഗവതിയുടെ തിടമ്പാണ് ഇത്തവണ രാമചന്ദ്രൻ വഹിക്കുക. കഴിഞ്ഞ വർഷം നെയ്തിലക്കാവ് അമ്മയുടെ തിടമ്പേറ്റിയതും രാമചന്ദ്രൻ ആയിരുന്നു.

വിഴിഞ്ഞം ഉദ്ഘാടനം: പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയതിനെതിരെ സുധാകരന്
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതിനെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി വിമര്ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയെ സ്വാധീനിക്കാനാണ് ഈ നീക്കം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഉമ്മന് ചാണ്ടിയുടെ പേര് പദ്ധതിക്ക് നല്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.

റാപ്പർ വേടന് പിന്തുണയുമായി ഗീവർഗീസ് മാർ കൂറിലോസ്
റാപ്പർ വേടന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോഴും ലഹരിക്കെതിരെ ശക്തമായ നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വേടന് ജാമ്യമില്ല, രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയിൽ തുടരും.

ചില്ലറ വില്പ്പനയ്ക്ക് കഞ്ചാവുമായി യുവാവ് പിടിയിൽ
മലപ്പുറം വടപ്പുറത്ത് ചെട്ടിയാരോടത്ത് അക്ബർ (47) എന്നയാളെ 120 ഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു. ചില്ലറ വില്പ്പനയ്ക്കായി കഞ്ചാവ് കൈവശം വച്ചതിനാണ് അറസ്റ്റ്. നിലമ്പൂര് പോലീസും ഡാന്സാഫും ചേര്ന്നാണ് പ്രതിയെ പിടികൂടിയത്.

എറണാകുളത്ത് മെയ് 3 ന് തൊഴിൽമേള
എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററും ലയൺസ് ക്ലബ്ബ് നോർത്ത് പറവൂരും സംയുക്തമായി മെയ് 3 ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. നോർത്ത് പറവൂർ മാർ ഗ്രിഗോറിയസ് അബ്ദുൾ ജലീൽ ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് മേള. www.empekm.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം മെയ് 3 ന് രാവിലെ 10 ന് കോളേജിൽ എത്തണം.

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം: പ്രതിപക്ഷ നേതാവിന് ക്ഷണം
വിവാദങ്ങൾക്കൊടുവിൽ വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിന് ക്ഷണം. തുറമുഖ മന്ത്രി വി.എൻ. വാസവൻ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ക്ഷണക്കത്ത് എത്തിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നവരെ സംബന്ധിച്ച അന്തിമ തീരുമാനം ഇന്നലെയാണ് എടുത്തത്.

കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ; ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി
കണ്ണൂർ പായം സ്വദേശിനിയായ 24കാരി സ്നേഹയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്ത്രീധന പീഡനവും കുഞ്ഞിന്റെ നിറത്തിന്റെ പേരിലുള്ള മാനസിക പീഡനവും മരണത്തിലേക്ക് നയിച്ചുവെന്നാണ് പരാതി.

പാലക്കാട് നഗരസഭയിൽ ഹെഡ്ഗേവാർ വിവാദത്തിൽ സംഘർഷം
പാലക്കാട് നഗരസഭയിൽ കെ.ബി. ഹെഡ്ഗേവാറിന്റെ പേരിൽ നൈപുണ്യ വികസന കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനത്തെച്ചൊല്ലി സംഘർഷം. എൽഡിഎഫും യുഡിഎഫും ബിജെപിയും തമ്മിൽ ഏറ്റുമുട്ടി. ചെയർപേഴ്സണെ കൈയ്യേറ്റം ചെയ്തതായും കൗൺസിലർമാർ കുഴഞ്ഞുവീണതായും റിപ്പോർട്ട്.
