KERALA
ബിജെപി അധ്യക്ഷനാകുമെന്ന അഭ്യൂഹം; പ്രതികരണവുമായി സുരേഷ് ഗോപി.
പാലാ ബിഷപിൻ്റെ പ്രസ്താവനയിൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ ശരിയായി കാര്യങ്ങൾ മനസിലാക്കാതെയാകാമെന്ന പ്രതികരണവുമായി സുരേഷ് ഗോപി എം പി. താൻ ബി ജെ പി സംസ്ഥാന അധ്യക്ഷനാകാനില്ലെന്നും കെ ...
ആശുപത്രിയിലും മതം ചോദിക്കുന്നു, നാണക്കേട്: സംവിധായകൻ ഖാലിദ് റഹ്മാൻ
അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഖാലിദ് റഹ്മാൻ. പൊതു ആവശ്യങ്ങൾക്കായുള്ള അപേക്ഷകളിൽ മതം ഉൾപ്പെടുത്തിയിരിക്കുന്നത് പലരും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ ആശുപത്രിയിൽ അപേക്ഷാ ...
ലഹരി മാഫിയയുമായി പോലീസുകാർക്ക് ബന്ധം; ‘ഡൻസാഫ്’ മരവിപ്പിച്ചു.
സംസ്ഥാനത്തെ ഡൻസാഫ് സംഘത്തിലെ ചില പോലീസുകാർക്ക് ലഹരിമാഫിയയുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധം സംശയിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതേതുടർന്ന് തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്ന പോലീസ് ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ...
ചെങ്ങറ ഭൂസമരനായകൻ ളാഹ ഗോപാലൻ അന്തരിച്ചു.
പ്രശസ്തമായ ചെങ്ങറ ഭൂസമരനായകൻ ളാഹ ഗോപാലൻ(72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. കേരളത്തിലെ നിരവധി ഭൂസമരങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ളയാളാണ് ളാഹ ഗോപാലൻ. ശാരീരിക ...
സംസ്ഥാനത്ത് സെപ്റ്റംബർ 27ന് ഹർത്താൽ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് സെപ്റ്റംബർ 27ന് ട്രേഡ് യൂണിയൻ ഹർത്താൽ പ്രഖ്യാപിച്ചു. ഭാരത് ബന്ദ് ദിനമായ സെപ്റ്റംബർ 27ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ബിഎംഎസ് ഒഴികെയുള്ള ...
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിൽ ഓഡിറ്റിംഗ് നടത്താമെന്ന് സുപ്രീംകോടതി.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിൽ ഓഡിറ്റിംഗ് നടത്താമെന്ന് സുപ്രീംകോടതി നിർദേശിച്ചു. പ്രത്യേക ഓഡിറ്റിങ്ങിൽ നിന്ന് ഒഴിവാക്കണമെന്ന് ട്രസ്റ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 25 വർഷത്തെ പ്രത്യേകത ഓഡിറ്റിംഗിൽ ശ്രീ ...
മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് മരണം.
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് ഒരാൾ കൂടി മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി(75) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ...
തൃക്കാക്കര ഓണസമ്മാന വിവാദം: വിജിലൻസ് അന്വേഷണം പ്രതിസന്ധിയിൽ.
തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരെയുള്ള വിജിലൻസ് അന്വേഷണം പ്രതിസന്ധിയിൽ. സംഭവത്തിൽ അധ്യക്ഷക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിരുന്നു. എന്നാൽ വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് ...
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല: ഭക്ഷ്യമന്ത്രി.
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി. എന്നാൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിൽ ചെറിയതോതിലുള്ള ബുദ്ധിമുട്ടുണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ...
സംസ്ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി: ഉന്നത വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കോളേജ് സ്ഥാപന മേധാവികൾക്ക് വാക്സിനേഷൻ സംബന്ധിച്ച് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. ...
പ്രകൃതി വിരുദ്ധ പീഡനം; എസ്റ്റേറ്റ് മാനേജര്‍ക്കെതിരെ കേസ്.
എസ്റ്റേറ്റ് മാനേജർ ക്ഷേത്രം മേല്‍ശാന്തിയായ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ പെരുവന്താനം പൊലീസ് കേസെടുത്തു. കഴിഞ്ഞ 16 ആം തീയതി രാത്രി മാനേജര്‍ എസ്റ്റേറ്റ് ...