KERALA

കണ്ണൂരിൽ ഭാര്യയെ ഭീഷണിപ്പെടുത്തുന്നതിനിടെ യുവാവ് കഴുത്തിൽ കയർ മുറുകി മരിച്ചു
കണ്ണൂരിൽ ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു. തായെതെരു സ്വദേശി സിയാദാണ് മരിച്ചത്. കയർ കഴുത്തിൽ കുരുങ്ങിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം; സ്വർണ്ണ വ്യാപാരികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി
മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണ്ണ വ്യാപാരികളിൽ നിന്ന് പണം തട്ടിയതായി പരാതി. സ്പോൺസർഷിപ്പ് വാഗ്ദാനം ചെയ്ത് വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ച് ഒരു വിഭാഗം സ്വർണ്ണവ്യാപാരികൾ വലിയ തുക പിരിച്ചെടുത്തെന്നാണ് ആരോപണം. ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എകെജിഎസ്എംഎ മുഖ്യമന്ത്രിക്ക് പരാതി നൽകി.

അർജന്റീന ടീം കേരളത്തിൽ എത്തും; എല്ലാ ആശങ്കകളും അകറ്റുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾക്ക് വിരാമമിട്ട് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. ടീമിന്റെ സന്ദർശനത്തിൽ തടസ്സങ്ങളില്ലെന്നും, നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ ടീം കേരളത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു. ലിയോണൽ മെസ്സിയുടെ വരവിന് പിന്നിൽ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളില്ലെന്നും ഫുട്ബോൾ എന്ന ഒരേയൊരു താൽപര്യം മാത്രമേയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആലപ്പുഴയിൽ വെറ്ററിനറി സർജൻ, പി.ജി. വെറ്റ് തസ്തികകളിൽ അവസരം; വാക്ക്-ഇൻ-ഇന്റർവ്യൂ മെയ് 19-ന്
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സർജൻ, പി.ജി. വെറ്റ് തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. മെയ് 19-ന് രാവിലെ 10.30-ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വെച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ രേഖകളുമായി പങ്കെടുക്കാവുന്നതാണ്.

കുടുംബശ്രീക്ക് ഇന്ന് 27-ാം വാര്ഷികം: സ്ത്രീ ശാക്തീകരണത്തിന് പുതിയ മാതൃക
സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യമാക്കി 1998-ൽ ആരംഭിച്ച കുടുംബശ്രീയുടെ 27-ാം വാർഷികമാണ് ഇന്ന്. ദാരിദ്ര്യ നിർമ്മാർജ്ജനം ആയിരുന്നു ആദ്യ വർഷങ്ങളിലെ പ്രധാന ലക്ഷ്യം. കേരളത്തിന്റെ സാമൂഹികഘടനയില് പ്രത്യക്ഷ മാറ്റങ്ങള് വരുത്താന് കുടുംബശ്രീക്കായി.

കോട്ടയം-നിലമ്പൂർ ട്രെയിനിൽ രണ്ട് അധിക കോച്ചുകൾ കൂടി; ഈ മാസം 22 മുതൽ പ്രാബല്യത്തിൽ
കോട്ടയം-നിലമ്പൂർ ട്രെയിനിൽ രണ്ട് അധിക കോച്ചുകൾ അനുവദിച്ചു. ഈ മാസം 22 മുതൽ ഇത് പ്രാബല്യത്തിൽ വരും. പ്രിയങ്ക ഗാന്ധി എം.പി.യുടെ ഇടപെടലിനെ തുടർന്നാണ് നടപടി.

തിരുവനന്തപുരത്ത് അത്യാധുനിക സ്മാർട്ട് റോഡ് ഇന്ന് തുറക്കുന്നു
തിരുവനന്തപുരത്ത് സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഏറ്റവും വലിയ സ്മാർട്ട് റോഡ് ഇന്ന് നാടിന് സമർപ്പിക്കും. ഏഴ് വർഷം കൊണ്ട് പൂർത്തിയായ ഈ പദ്ധതിയിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികർക്കും പ്രത്യേക സൗകര്യങ്ങളുണ്ട്. കൂടാതെ കേബിളുകൾ ഭൂമിക്കടിയിലൂടെ സ്ഥാപിച്ചിരിക്കുന്നതിനാൽ നഗരത്തിന് ഭംഗി നൽകുന്നതാണ് ഈ റോഡ്.

സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴ സ്വദേശി രഘു പി.ജി (48) മരിച്ചു
സംസ്ഥാനത്ത് കോളറ ബാധിച്ച് ഒരാൾ കൂടി മരിച്ചു. ആലപ്പുഴ സ്വദേശി രഘു പി.ജി (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഈ വർഷത്തെ സംസ്ഥാനത്തെ രണ്ടാമത്തെ കോളറ മരണമാണിത്.

ഭരണത്തിൽ പൂർണത വേണം; മുഖ്യമന്ത്രിയുടെ വാക്കുകൾ
ഭരണ നിർവഹണം ഏറക്കുറെ തൃപ്തിയായി മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില കാര്യങ്ങൾ കേരളത്തിൽ നടക്കില്ല എന്ന ധാരണ ഉണ്ടായിരുന്നു. അതെല്ലാം തിരുത്താൻ കഴിഞ്ഞു. പൂർണതയിൽ എത്തുമ്പോളാണ് ഭരണത്തിൻ്റെ സ്വാദ് അനുഭവിക്കാൻ പറ്റുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉണ്ണിയേട്ടൻ വരുന്നു; കിലി പോൾ കേരളത്തിലേക്ക്, കാത്തിരുന്ന് ആരാധകർ
മലയാളികളുടെ പ്രിയങ്കരനായ ടാൻസാനിയൻ ഇൻഫ്ലുവൻസർ കിലി പോൾ ഉടൻ കേരളത്തിലേക്ക് വരുന്നു. പുതിയ വീഡിയോയിലൂടെയാണ് കിലി പോൾ കേരളത്തിലേക്ക് വരുന്ന സന്തോഷവാർത്ത അറിയിച്ചത്. കിലിയുടെ കേരളത്തിലേക്കുള്ള വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; 6 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

മത്സ്യത്തൊഴിലാളി ക്ഷേമനിധി: വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡിന് അപേക്ഷിക്കാം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി., പ്ലസ് ടു/വി.എച്ച്.എസ്.സി. പരീക്ഷകളിലും കായിക മത്സരങ്ങളിൽ ദേശീയ-സംസ്ഥാന തലങ്ങളിൽ വിജയിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷകൾ മെയ് 20-നകം ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കണം.