KERALA

പത്തനംതിട്ട ലൈംഗികാതിക്രമം: അതിജീവിതയ്ക്ക് താൽക്കാലിക നഷ്ടപരിഹാരം നൽകണമെന്ന് പോലീസ് റിപ്പോർട്ട്
പത്തനംതിട്ടയിലെ ലൈംഗികാതിക്രമക്കേസിലെ അതിജീവിതയ്ക്ക് താല്ക്കാലിക നഷ്ടപരിഹാരം നൽകണമെന്ന് പോലീസ് റിപ്പോർട്ട്. 26 പേരെ അറസ്റ്റ് ചെയ്തു, ഏഴ് പേർ കസ്റ്റഡിയിൽ. കേസിൽ 14 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.

ബാലരാമപുരം സ്ലാബ് സംഭവം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും
ബാലരാമപുരത്ത് അച്ഛനെ മകൻ സ്ലാബിട്ട് മൂടിയ സംഭവത്തിൽ കലക്ടറുടെ നടപടി ഇന്നുണ്ടായേക്കും. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്നും പിതാവ് ജീവിത സമാധിയാണെന്നുമാണ് മകന്റെ വാദം.

പത്തനംതിട്ട പീഡനക്കേസ്: മൂന്ന് പേർ കൂടി അറസ്റ്റിൽ
പത്തനംതിട്ട പീഡനക്കേസിൽ മൂന്ന് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിലെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഇരുപതായി. പമ്പയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

പത്തനംതിട്ടയിൽ ഞെട്ടിക്കുന്ന ലൈംഗിക പീഡനം: 13കാരിയെ അഞ്ചുവർഷം കൊണ്ട് 62 പേർ പീഡിപ്പിച്ചു
പത്തനംതിട്ടയിൽ 13 വയസ്സുകാരിയെ അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കുടുംബശ്രീയുടെയും സിഡബ്ല്യുസിയുടെയും ഇടപെടലിനെ തുടർന്നാണ് കേസ് വെളിച്ചത്തുവന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 15 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

സീരിയൽ ലൊക്കേഷനിൽ ലൈംഗികാതിക്രമം; യുവതിയുടെ പരാതിയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെതിരെ കേസ്
സീരിയൽ ലൊക്കേഷനിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയ അസീം ഫാസിലിനെതിരെയാണ് പരാതി. ജൂനിയർ ആർട്ടിസ്റ്റുകളെ കാഴ്ചവയ്ക്കാൻ പ്രൊഡക്ഷൻ കൺട്രോളർ നിരന്തരം ആവശ്യപ്പെട്ടിരുന്നതായി പരാതിക്കാരി വെളിപ്പെടുത്തി.

കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രതാ നിർദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി
അടുത്ത രണ്ട് ദിവസം കേരളത്തിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പി. ജയചന്ദ്രന് ഔദ്യോഗിക ബഹുമതികളോടെ അന്ത്യാഞ്ജലി
പ്രശസ്ത ഗായകൻ പി. ജയചന്ദ്രന് സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ അന്ത്യാഞ്ജലി അർപ്പിച്ചു. ഇരിങ്ങാലക്കുടയിലെ വീട്ടിലും കേരള സംഗീത നാടക അക്കാദമിയിലും പൊതുദർശനത്തിന് ശേഷം ചേന്നമംഗലം പാലിയത്ത് ശ്മശാനത്തിൽ സംസ്കാരം നടന്നു. പ്രമുഖർ അടക്കം പതിനായിരങ്ങൾ അന്ത്യോപചാരമർപ്പിക്കാനെത്തി.

ചങ്ങരംകുളത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ സ്ഫോടക വസ്തു പ്രയോഗം
ചങ്ങരംകുളത്ത് മുഹമ്മദുണ്ണിയുടെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. പുലർച്ചെ അഞ്ചുമണിയോടെ ഹെൽമറ്റ് ധരിച്ചെത്തിയ യുവാവാണ് ആക്രമണം നടത്തിയത്. വീടിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല.

കേരളത്തിന്റെ റോഡ് വികസനത്തിന് 20,000 കോടി രൂപ അനുവദിക്കും: നിതിൻ ഗഡ്കരി
കേരളത്തിലെ റോഡ് വികസനത്തിന് 20,000 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടൻ തുക അനുവദിക്കുമെന്ന് കൊച്ചിയിൽ നടന്ന ട്വന്റിഫോർ ബിസിനസ് കോൺക്ലേവിൽ അദ്ദേഹം പറഞ്ഞു. റോഡ് നിർമ്മാണ സാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കണമെന്നും മണൽ ലഭ്യത ഉറപ്പാക്കണമെന്നും ഗഡ്കരി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.

എറണാകുളം-അങ്കമാലി അതിരൂപതയിൽ വീണ്ടും സംഘർഷം; വൈദികരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി
എറണാകുളം-അങ്കമാലി അതിരൂപതയിൽ വീണ്ടും സംഘർഷഭരിതമായ അന്തരീക്ഷം. പുതിയ കൂരിയയെ മാറ്റണമെന്നാവശ്യപ്പെട്ട് വൈദികർ നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് ഇടപെടൽ. ബിഷപ്പ് ഹൗസിൽ പ്രാർത്ഥനാ യജ്ഞം നടത്തിയിരുന്ന വൈദികരെ പോലീസ് ബലംപ്രയോഗിച്ച് പുറത്താക്കി.