KERALA

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റൽ കഞ്ചാവ് കേസ്: മുഖ്യപ്രതി പിടിയിൽ
കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചു നൽകിയെന്ന കേസിൽ മുഖ്യപ്രതിയായ പൂർവ്വ വിദ്യാർത്ഥി ആഷിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ അറസ്റ്റിലായ ആകാശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആഷിഖിനെ പിടികൂടിയത്. ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന നടത്തിയത് ഓഫറിലാണെന്നാണ് പ്രതികളുടെ മൊഴി.

ആശാ വർക്കർമാരുടെ സമരം ശക്തമാക്കുന്നു; സെക്രട്ടേറിയറ്റ് ഉപരോധം മറ്റന്നാൾ
സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വർക്കർമാരുടെ സമരം 34-ാം ദിവസത്തിലേക്ക്. മറ്റന്നാൾ സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ തീരുമാനം. ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെങ്കിൽ സമരം തുടരുമെന്ന് ആശാ വർക്കർമാർ.

വൃദ്ധ മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ
പത്തനംതിട്ട കവിയൂരിൽ വൃദ്ധയായ മാതാവിനെ ക്രൂരമായി മർദ്ദിച്ചതിന് മകൻ അറസ്റ്റിലായി. 75 വയസ്സുള്ള സരോജിനിയെയാണ് മകൻ സന്തോഷ് മദ്യലഹരിയിൽ മർദ്ദിച്ചത്. നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ പോലീസിന് കൈമാറിയതിനെ തുടർന്നാണ് അറസ്റ്റ്.

റേഷൻ പരിഷ്കാരം: സമഗ്ര ചർച്ചക്ക് ശേഷം മാത്രം – മന്ത്രി ജി.ആർ. അനിൽ
റേഷൻ മേഖലയിലെ പരിഷ്കാരങ്ങൾ സമഗ്ര ചർച്ചകൾക്ക് ശേഷം മാത്രമെന്ന് മന്ത്രി ജി.ആർ. അനിൽ. 2013ലെ ഭക്ഷ്യസുരക്ഷാ നിയമത്തിന് ശേഷമുള്ള പ്രശ്നങ്ങൾ പഠിക്കാൻ സമിതി രൂപീകരിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിന് ശേഷം സംഘടനകളുമായി ചർച്ച നടത്തും.

ചൊക്രമുടി ഭൂമി കൈയേറ്റം: റവന്യൂ വകുപ്പ് 13.79 ഏക്കർ തിരിച്ചുപിടിച്ചു
ചൊക്രമുടിയിലെ ഭൂമി കയ്യേറ്റത്തിൽ റവന്യൂ വകുപ്പ് നടപടി ശക്തമാക്കി. നാല് പട്ടയങ്ങൾ റദ്ദാക്കി 13.79 ഏക്കർ ഭൂമി തിരിച്ചുപിടിച്ചു. മന്ത്രി കെ. രാജന്റെ നിർദേശപ്രകാരമാണ് നടപടി.

കുന്നംകുളത്ത് ബിയർ കുപ്പികൊണ്ട് തലയ്ക്കടി; ഇതരസംസ്ഥാന തൊഴിലാളി ഗുരുതരാവസ്ഥയിൽ
കുന്നംകുളം നടുപ്പന്തിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് ബിയർ കുപ്പി കൊണ്ട് തലയ്ക്കടിയേറ്റു. ഛത്തീസ്ഗഢ് സ്വദേശിയായ പ്രഹ്ലാദൻ എന്നയാളാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സുരക്ഷാ ജീവനക്കാർക്ക് ഇരിപ്പിടവും മറ്റ് സൗകര്യങ്ങളും നിർബന്ധം
സുരക്ഷാ ജീവനക്കാരുടെ ക്ഷേമത്തിനായി തൊഴിൽ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഇരിപ്പിടം, കുടിവെള്ളം, കുട തുടങ്ങിയ സൗകര്യങ്ങൾ നിർബന്ധമാക്കി. പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കും.

ലഹരിമരുന്ന് ഉപയോഗിച്ച് അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ
തിരുവല്ലയിൽ ലഹരിമരുന്ന് ഉപയോഗിച്ച മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ച കേസിൽ അറസ്റ്റിലായി. സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

നെല്ല് സംഭരണത്തിന് 353 കോടി അനുവദിച്ച് സർക്കാർ
കേന്ദ്ര സഹായം കുടിശ്ശികയായി നിലനിൽക്കെ, നെല്ല് സംഭരണത്തിനായി സംസ്ഥാന സർക്കാർ 353 കോടി രൂപ അനുവദിച്ചു. സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷനാണ് തുക വിതരണം ചെയ്യുക. ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതം പൂർണ്ണമായും വിനിയോഗിച്ചതായി ധനമന്ത്രി അറിയിച്ചു.

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഒരു വയസ്സുകാരൻ മരിച്ചു
അട്ടപ്പാടിയിൽ ഒരു വയസ്സുകാരൻ മരിച്ചു. അജിത-രാജേഷ് ദമ്പതികളുടെ മകൻ റിതിൻ ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്ന കുട്ടി തൃശ്ശൂർ മെഡിക്കൽ കോളജിൽ വെച്ചാണ് മരിച്ചത്.