പാലക്കാട് പനയംപാടത്ത് നാല് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ട അപകടസ്ഥലം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര് സന്ദര്ശിച്ചു. റോഡ് നിര്മ്മാണത്തിലെ പോരായ്മകള് പരിഹരിക്കാന് അടിയന്തര നടപടികള് പ്രഖ്യാപിച്ചു. അപകടത്തില് മരിച്ചവരുടെ കുടുംബങ്ങള്ക്ക് ധനസഹായം നല്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു.