Kerala Politics

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: അൻവറിൻ്റെ നിലപാട് നിർണായകം; രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളത്തിൽ നിർണ്ണായക ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യത. ഇരുമുന്നണികൾക്കും ഒരുപോലെ പ്രധാനപ്പെട്ട ഈ തിരഞ്ഞെടുപ്പിൽ, പി.വി. അൻവറിൻ്റെ നിലപാട് നിർണ്ണായകമാവുകയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ അൻവർ മത്സരിക്കുമോ എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയായി തുടരുന്നു.

നിലമ്പൂരില് ആര് സ്ഥാനാര്ത്ഥിയായാലും എല്ഡിഎഫിന് ഉത്കണ്ഠയില്ലെന്ന് ടി.പി. രാമകൃഷ്ണന്
നിലമ്പൂരിൽ ആര് സ്ഥാനാർത്ഥിയായാലും എൽഡിഎഫിന് ആശങ്കയില്ലെന്ന് ടി.പി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതുകൊണ്ട് പ്രത്യേകമായ നേട്ടങ്ങളൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ സാഹചര്യങ്ങൾ എൽഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പി.വി. അൻവറിനെതിരെ പരോക്ഷ വിമർശനവുമായി വി.ടി. ബൽറാം; നിലമ്പൂരിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപനം
കോൺഗ്രസ് നേതാവ് വി.ടി. ബൽറാം പി.വി. അൻവറിനെതിരെ ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചു. അൻവർ ശരിയായ നിലപാട് സ്വീകരിച്ചാൽ അദ്ദേഹത്തെ യുഡിഎഫിനൊപ്പം നിർത്തുമെന്നും അല്ലെങ്കിൽ പരാജയപ്പെടുത്തുമെന്നും ബൽറാം പറഞ്ഞു. നിലമ്പൂർ സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: എം.വി. ഗോവിന്ദൻ ഇന്ന് നിലമ്പൂരിൽ; സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി എം.വി. ഗോവിന്ദൻ ഇന്ന് നിലമ്പൂരിൽ എത്തും. ജില്ലാ നേതൃത്വവുമായും മണ്ഡലം ഭാരവാഹികളുമായും അദ്ദേഹം ചർച്ച നടത്തും. സാധ്യതാ സ്ഥാനാർഥികളെക്കുറിച്ചും തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചും യോഗം വിലയിരുത്തും.

നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കും; യുഡിഎഫ് പരിഗണിച്ചില്ലെങ്കിൽ അൻവർ കളത്തിലിറങ്ങും
നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കാൻ ഒരുങ്ങുന്നു. യുഡിഎഫ് മുന്നണിയിൽ എടുത്തില്ലെങ്കിൽ പി.വി. അൻവർ മത്സര രംഗത്ത് ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം യുഡിഎഫ് തീരുമാനമെടുക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. യുഡിഎഫ് തൃണമൂൽ കോൺഗ്രസിൻ്റെ കാര്യത്തിൽ എന്ത് തീരുമാനമെടുക്കുമെന്നുള്ളത് ഉറ്റുനോക്കുകയാണ്.

പി.വി. അൻവറുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്ന് ആര്യാടൻ ഷൗക്കത്ത്
പി.വി. അൻവറുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും ഹൈക്കമാൻഡ് ആരെ പിന്തുണച്ചാലും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ആര്യാടൻ ഷൗക്കത്ത്. പാർട്ടി ഏൽപ്പിച്ച ദൗത്യം ഗൗരവത്തോടെ കാണുന്നുവെന്നും എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സ്ഥാനാർത്ഥിത്വത്തെക്കുറിച്ചും ട്വന്റിഫോറിന്റെ ഗുഡ് മോണിങ് വിത്ത് ആർ. ശ്രീകണ്ഠൻ നായർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: മുൻ മന്ത്രി കെ. രാധാകൃഷ്ണനെ പ്രതി ചേർത്ത് ഇ.ഡി കുറ്റപത്രം
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്തിമ കുറ്റപത്രം സമർപ്പിച്ചു. മുൻ മന്ത്രി കെ. രാധാകൃഷ്ണൻ അടക്കമുള്ള സി.പി.ഐ.എം നേതാക്കൾ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വ്യാജ രേഖകൾ ഉപയോഗിച്ച് 180 കോടി രൂപ തട്ടിയെടുത്തെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

ആര്യാടന് ഷൗക്കത്തിന് വിജയാശംസകള് നേര്ന്ന് വി.എസ്. ജോയ്
ആര്യാടൻ ഷൗക്കത്തിന് വിജയാശംസകളുമായി വി.എസ്. ജോയ്. ജില്ലയിൽ പാർട്ടിയെ വളർത്തിയത് ആര്യാടൻ സാറാണെന്നും അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം മണ്ഡലം തിരിച്ചുപിടിക്കണമെന്നുള്ളതാണ്. അൻവറിൻ്റെ പ്രസ്താവനയോടുള്ള പ്രതികരണവും വി.എസ്. ജോയ് അറിയിച്ചു.

നിലമ്പൂരിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. തിരഞ്ഞെടുപ്പിന് കാരണം പി.വി. അൻവറാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫും ബിജെപിയും തമ്മിൽ സഖ്യമുണ്ടെന്നും രാഹുൽ ആരോപിച്ചു.

നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പ്; തുടർനടപടി എൻഡിഎ യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൻഡിഎ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും. സർക്കാരിനെതിരെ വീട് കയറി പ്രചരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലമ്പൂരിൽ വികസനം മുൻനിർത്തി പ്രചാരണം നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വികസനം മുൻനിർത്തി പ്രചാരണം നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ. മഴക്കാലത്ത് റേഷൻ വിതരണത്തിൽ പ്രതിസന്ധിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് കെ.സി. വേണുഗോപാൽ
കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് ജാതിയും മതവും നോക്കിയല്ലെന്ന് കെ.സി. വേണുഗോപാൽ. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സർക്കാരിന്റെ വാട്ടർലൂ മൊമെന്റ് നിലമ്പൂരിൽ നിന്ന് ആരംഭിക്കുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.