Kerala Politics

പി.വി. അൻവറിൻ്റെ യുഡിഎഫ് പ്രവേശനം വൈകും; കാരണം ഇതാണ്
പി.വി. അൻവറിൻ്റെ ടി.എം.സി യു.ഡി.എഫ് പ്രവേശനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നടക്കും. മലപ്പുറത്തെ കോൺഗ്രസ് നേതാക്കളുടെ എതിർപ്പ് കാരണമാണ് ഇത് വൈകുന്നത്. തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ അൻവറിനെ മുന്നണിയിൽ അംഗമാക്കരുതെന്നാണ് നേതാക്കളുടെ നിലപാട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പ്രതികരണവുമായി വി.ഡി. സതീശനും സണ്ണി ജോസഫും
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിൽ സജീവമാകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തന്റെ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത് ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിലുള്ള ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കോൺഗ്രസ് നേതാക്കൾക്ക് വ്യക്തമായ മറുപടിയില്ല.

ലീഗിന് വെൽഫെയർ പാർട്ടിയുമായി സഖ്യമില്ല; കോൺഗ്രസ് നേതൃത്വത്തെക്കുറിച്ച് ഹൈക്കമാൻഡിനെ അറിയിച്ചെന്ന് സാദിഖലി തങ്ങൾ
വെൽഫെയർ പാർട്ടിയുമായി മുസ്ലിം ലീഗിന് സഖ്യമില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎമാരിൽ പലരും മാറിയേക്കും. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെക്കുറിച്ചുള്ള അഭിപ്രായം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസിൽ സ്ഥാനമില്ലെന്ന് കെ.സി. വേണുഗോപാൽ; CPM മറുപടി പറയണമെന്ന് ആവശ്യം
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് ശക്തമായ നടപടി സ്വീകരിച്ചെന്ന് കെ.സി. വേണുഗോപാൽ. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ ഇത് വലിയ ചർച്ചയാകുമെന്നും സി.പി.എം ഇതിന് മറുപടി പറയണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിനെതിരെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ്; നടപടി ആവശ്യപ്പെട്ട് സജന ബി സാജൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് രംഗത്ത്. രാഹുലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസ്സിലാക്കണമെന്നും സജന കുറിപ്പിൽ പറയുന്നു.

രമ്യ ഹരിദാസിന്റെ അമ്മയ്ക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാർത്ഥി അനിത അനീഷ് പിന്മാറില്ല
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പൂവാട്ടുപറമ്പ് ഡിവിഷനിലെ കോൺഗ്രസ് വിമത സ്ഥാനാർത്ഥിയാണ് അനിത അനീഷ്. രമ്യ ഹരിദാസിന്റെ അമ്മക്കെതിരെയാണ് അനിത അനീഷ് മത്സരിക്കുന്നത്. ആദ്യം നേതൃത്വം തന്നെയായിരുന്നു തന്നെ സ്ഥാനാർത്ഥിയാക്കിയതെന്നും അനിത അനീഷ് പറയുന്നു.

കേരളത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റം; വിമത ശല്യം സി.പി.ഐ.എമ്മിനും കോൺഗ്രസിനുമെന്ന് എസ്. സുരേഷ്
ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ വലിയ മുന്നേറ്റം നടത്തിയെന്ന് എസ്. സുരേഷ്. സി.പി.ഐ.എമ്മിനും കോൺഗ്രസിനും വിമത ശല്യം രൂക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.ഐ.എം ശ്രമിക്കുന്നുവെന്നും സുരേഷ് ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഏത് നടപടിയും അംഗീകരിക്കും: കെ. മുരളീധരൻ
രാഹുൽ മാങ്കൂട്ടത്തിനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും അംഗീകരിക്കുമെന്ന് കെ. മുരളീധരൻ പറഞ്ഞു. രാഹുലിനെതിരെയുള്ള ശബ്ദരേഖ മാത്രം പുറത്തുവന്നിട്ട് കാര്യമില്ലെന്നും, യഥാർത്ഥ രേഖകൾ പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഉണ്ടായ ഈ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്ക് വ്യക്തമായ മറുപടിയില്ല.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് ഷാഫി പറമ്പിൽ
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചുവെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും ഷാഫി പറമ്പിൽ എം.പി. കൂടുതൽ നടപടി വേണമെങ്കിൽ പാർട്ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കും. തിരഞ്ഞെടുപ്പിനെ ഏറ്റവും കോൺഫിഡൻസിൽ സമീപിക്കുന്നത് യുഡിഎഫും കോൺഗ്രസുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാമള എസ്. പ്രഭു പാർട്ടി വിട്ടു
ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കൊച്ചി കോർപ്പറേഷനിൽ 32 വർഷം കൗൺസിലറുമായിരുന്ന ശ്യാമള എസ്. പ്രഭു പാർട്ടിയിൽ നിന്ന് രാജി വെച്ചു. മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളിലുള്ള പ്രതിഷേധമാണ് രാജിക്ക് കാരണം. ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രയായി മത്സരിക്കുമെന്ന് അവർ പ്രഖ്യാപിച്ചിരുന്നു.

ബിജെപിക്ക് തിരിച്ചടി; ജില്ലാ നേതാവ് സിപിഐഎമ്മിലേക്ക്
പത്തനംതിട്ടയിൽ ബിജെപിക്ക് തിരിച്ചടി. ജില്ലാ കമ്മിറ്റി അംഗമായിരുന്ന കൊട്ടയേത്ത് ഹരികുമാർ പാർട്ടിയിൽ നിന്ന് രാജിവെച്ച് സിപിഐഎമ്മിൽ ചേർന്നു. ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും, ബിജെപി മുൻ പന്തളം മുനിസിപ്പൽ പ്രസിഡന്റും ആയിരുന്ന കൊട്ടയേത്ത് ഹരികുമാർ ബിജെപി വിട്ട് സിപിഎമ്മിന്റെ ഭാഗമായത്. സിപിഐഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മഹിളാ അസോസിയേഷന് സംസ്ഥാന കമ്മിറ്റി ആംഗവുമായ നിർമ്മലടീച്ചറിൽനിന്നും അംഗത്വം സ്വീകരിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വീണ്ടും ചർച്ചകളിൽ; അതൃപ്തി അറിയിച്ച് ചെന്നിത്തല
രാഹുൽ മാങ്കൂട്ടത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണം നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് വീണ്ടും ശ്രദ്ധ നേടുന്നു. എന്നാൽ, രാഹുൽ പാർട്ടിയുടെ ഭാഗമല്ലാത്തതിനാൽ അദ്ദേഹത്തിന്റെ പ്രചാരണം ശരിയല്ലെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ വി കെ ശ്രീകണ്ഠൻ എംപി രാഹുലിന്റെ പ്രചാരണത്തെ പിന്തുണച്ചു .