Kerala Politics

ഷാഫി പറമ്പിലിന്റേത് ഷോ; പൊലീസ് മർദിക്കുമെന്ന് ആരും വിശ്വസിക്കില്ലെന്ന് വി കെ സനോജ്
ഷാഫി പറമ്പിലിനെ പൊലീസ് മർദിക്കുമെന്നാരും വിശ്വസിക്കില്ലെന്നും ഇതെല്ലാം അദ്ദേഹത്തിന്റെ ഷോയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കോൺഗ്രസ് അകപ്പെട്ടിട്ടുള്ള പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാനുള്ള ശ്രമമാണ് ഷാഫി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ദുരിതബാധിതരെ മുൻനിർത്തി പിരിച്ച പണം ഏത് വഴിക്ക് പോയെന്ന് വ്യക്തമാക്കണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു.

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിലിനെതിരെ കേസ്, 692 പേർക്കെതിരെയും കേസ്
പേരാമ്പ്ര സി.കെ.ജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പോലീസ് തടഞ്ഞതിനെ തുടര്ന്ന് പേരാമ്പ്ര ടൗണില് സംഘര്ഷമുണ്ടായി. ഷാഫി പറമ്പിലിന് പുറമെ ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ ഉൾപ്പെടെ 692 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എം.പി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

വയനാട് ഡബ്ല്യു.എം.ഒ കോളേജ് വിഷയം പ്രാദേശികമായി പരിഹരിക്കും: പി.കെ. ഫിറോസ്
വയനാട് ഡബ്ല്യു.എം.ഒ കോളേജിൽ എം.എസ്.എഫ് പ്രവർത്തകർ കോൺഗ്രസ് എം.എൽ.എമാർക്കെതിരെ ബാനർ ഉയർത്തിയ സംഭവം കുട്ടികൾക്കിടയിലുള്ള പ്രശ്നമാണെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. ബ്രഹ്മഗിരി സൊസൈറ്റി തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് പണം തിരികെ നൽകണം, ഉത്തരവാദികളായ മന്ത്രി ഒ.ആർ.കേളുവിൽ നിന്ന് പണം ഈടാക്കണം. മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിംഗിനെക്കുറിച്ചും ഫിറോസ് പ്രതികരിച്ചു.

ഓണക്കിറ്റുമായി വന്നാൽ മുഖത്തേക്ക് എറിയണം; സർക്കാരിനെതിരെ സുരേഷ് ഗോപി
പാലക്കാട് കലുങ്ക് സംവാദ പരിപാടിക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത്. തിരഞ്ഞെടുപ്പ് സമയത്ത് ആരെങ്കിലും ഓണക്കിറ്റുമായി വന്നാൽ, അത് അവരുടെ മുഖത്തേക്ക് എറിയണമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾക്ക് വേദപഠനത്തിനുള്ള അവസരങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും മന്ത്രി സംസാരിച്ചു.

വാച്ച് ആന്ഡ് വാര്ഡിനെ മര്ദ്ദിച്ചെന്ന ആരോപണം തെറ്റ്; സ്പീക്കറെയും മുഖ്യമന്ത്രിയെയും വിമര്ശിച്ച് സണ്ണി ജോസഫ്
പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ സ്പീക്കർ എ.എൻ. ഷംസീറിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്ത്. വാച്ച് ആന്ഡ് വാര്ഡിനെ പ്രതിപക്ഷ അംഗങ്ങള് മര്ദ്ദിച്ചെന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധങ്ങളെ മുഖ്യമന്ത്രി ന്യായീകരിക്കുന്നുവെന്നും, പ്രതിഷേധം തടയുന്നതിന് വാച്ച് ആന്ഡ് വാര്ഡിനെ ഉപയോഗിക്കുന്നുവെന്നും സണ്ണി ജോസഫ് ആരോപിച്ചു.

ഉയരം കുറഞ്ഞവരെ പുച്ഛമാണോ; മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിക്കണമെന്ന് വി.ഡി. സതീശൻ
നിയമസഭയിൽ പ്രതിപക്ഷാംഗത്തിന്റെ ഉയരത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം വിവാദമായി. "എട്ടുമുക്കാൽ അട്ടിവെച്ചതുപോലെയുള്ള ഒരാൾ" എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി; 10 വർഷം ഭരിച്ചിട്ടും ഒന്നും ശരിയായില്ലെന്ന് രാജീവ് ചന്ദ്രശേഖർ
ക്ലിഫ് ഹൗസിൽ ഇരിക്കുന്ന മുഖ്യമന്ത്രി എല്ലാം ശരിയാകുമെന്ന വാഗ്ദാനം നൽകിയിട്ടും പത്ത് വർഷം ഭരിച്ചിട്ടും ഒന്നും ശരിയായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എവിടെ നോക്കിയാലും അഴിമതിയും അനാസ്ഥയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിശ്വാസികളെ ദ്രോഹിക്കാനും അമ്പലം കൊള്ളയടിക്കാനും മുഖ്യമന്ത്രി എന്തൊക്കെ ചെയ്തുവെന്ന് ഇപ്പോൾ പുറത്തുവരികയാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന മാനസിക നില തെറ്റിയ ആളുടേതെന്ന് കടകംപള്ളി സുരേന്ദ്രൻ
പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന മാനസിക നില തെറ്റിയ ഒരാളുടേതിന് തുല്യമാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദ്വാരപാലക ശിൽപം വിറ്റെന്ന ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വനവാസത്തിന് പോകണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.