Kerala Politics

പ്രിയങ്ക ഗാന്ധി തന്നെ കാണാൻ സമ്മതിച്ചില്ലെന്ന പ്രചാരണം വ്യാജം: എൻ.ഡി. അപ്പച്ചൻ
പ്രിയങ്ക ഗാന്ധി തന്നെ കാണാൻ സമ്മതിച്ചില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വ്യാജമാണെന്ന് വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ വ്യക്തമാക്കി. കെപിസിസി യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് പോയ അദ്ദേഹം, പ്രിയങ്ക ഗാന്ധിയെ നേരിൽ കണ്ടെന്നും സംസാരിച്ചെന്നും അറിയിച്ചു. നാളെ മുതൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന പരിപാടികളിൽ താനും ഉണ്ടാകുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

ഒളിച്ചോടിയിട്ടില്ല, എനിക്കെവിടെയും ബിസിനസ് വിസയില്ല; ഫിറോസിന് മറുപടിയുമായി കെ.ടി.ജലീൽ
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനുള്ള മറുപടിയുമായി കെ.ടി. ജലീൽ എം.എൽ.എ രംഗത്ത്. തനിക്ക് എവിടെയും ബിസിനസ് വിസയില്ലെന്നും ഒളിച്ചോടിയിട്ടില്ലെന്നും ജലീൽ വ്യക്തമാക്കി. ഫിറോസിനെ പോലുള്ള പ്രമാണിമാർക്ക് മാത്രമേ ബിസിനസ് വിസ കിട്ടുകയുള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു.

രാഹുലിനൊപ്പം സോണിയ ഗാന്ധി വയനാട്ടിലേക്ക്; രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു
സോണിയ ഗാന്ധി രാഹുൽ ഗാന്ധിയോടൊപ്പം വയനാട്ടിലേക്ക് എത്തുന്നു. വെള്ളിയാഴ്ചയാണ് സന്ദർശനം. മകളും വയനാട് എം.പി.യുമായ പ്രിയങ്ക ഗാന്ധി വയനാട്ടിൽ തുടരുന്നതിനിടെയാണ് സോണിയ ഗാന്ധിയുടെ സന്ദർശനം. ഇത് ഒരു ദിവസത്തെ സ്വകാര്യ സന്ദർശനം മാത്രമാണ്.

പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി എ.കെ. ആന്റണി; ശിവഗിരിയും മുത്തങ്ങയും പരാമർശം
മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി എ.കെ. ആന്റണി രംഗത്ത്. ശിവഗിരി, മുത്തങ്ങ വിഷയങ്ങളിൽ അദ്ദേഹം പ്രതികരിച്ചു. ജസ്റ്റിസ് ബാലകൃഷ്ണൻ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പരസ്യപ്പെടുത്തണമെന്നും എ.കെ. ആന്റണി ആവശ്യപ്പെട്ടു.

ബിജെപി ദേശീയ നിർവാഹക സമിതി അംഗം കെ.എ. ബാഹുലേയൻ സിപിഎമ്മിൽ ചേർന്നു
ബിജെപി ദേശീയ നിർവാഹക സമിതി അംഗം കെ.എ. ബാഹുലേയൻ സിപിഎമ്മിൽ ചേർന്നു. എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ബാഹുലേയൻ, ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചുണ്ടായ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് പാർട്ടി വിട്ടത്. എകെജി സെന്ററിലെത്തി എം.വി. ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബാഹുലേയൻ തന്റെ തീരുമാനം അറിയിച്ചത്.

മലയാള സർവകലാശാല ഭൂമിയിടപാട്: ഫിറോസിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ ടി ജലീൽ
മലയാള സർവകലാശാല ഭൂമിയിടപാട് വിവാദത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ ടി ജലീൽ രംഗത്ത്. ലീഗിലെ പുഴുക്കുത്തായ "മായാവി" നടത്തുന്ന കള്ളക്കളിയാണ് മലയാളം സർവകലാശാല ഭൂമി വിവാദമെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം യൂത്ത് ലീഗ് നേതാവ് വിഷയം മാറ്റാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

വർഷങ്ങൾക്ക് ശേഷം എ.കെ. ആന്റണി വാർത്താ സമ്മേളനത്തിന്; മറുപടിക്ക് സാധ്യത
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി വർഷങ്ങൾക്ക് ശേഷം വാർത്താ സമ്മേളനം വിളിക്കുന്നു. കെപിസിസി ആസ്ഥാനത്ത് വൈകീട്ട് അഞ്ച് മണിക്കാണ് അദ്ദേഹം മാധ്യമങ്ങളെ കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ എ.കെ. ആന്റണിയുടെ ഭരണകാലത്തെക്കുറിച്ച് പരാമർശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ നീക്കം.

കെ ടി ജലീലിനെതിരെ വീണ്ടും പി കെ ഫിറോസ്; ഒളിച്ചോടിയെന്ന് പരിഹാസം
കെ ടി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി പി കെ ഫിറോസ്. മലയാളം സർവകലാശാലയുടെ ഭൂമിതട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ ജലീലിനെ കാണാനില്ലെന്ന് ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായാൽ ഖുർആൻ ഉയർത്തിക്കാട്ടി രക്ഷപ്പെടാൻ ശ്രമിക്കുമെന്നും ഫിറോസ് പരിഹസിച്ചു.

രാഹുലിനെ അനുഗമിച്ച സംഭവം: ഷജീറിനെ മൈൻഡ് ചെയ്യാതെ വി.ഡി. സതീശൻ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭയിലേക്ക് അനുഗമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെ കാണാൻ വി.ഡി. സതീശൻ കൂട്ടാക്കിയില്ല. രാഹുലിനെ സഭയിലെത്തിക്കാൻ സഹായിച്ചതിന് ഷജീറിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം. പ്രതിപക്ഷ നേതാവിൻ്റെ ഈ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

രാഹുൽ മാങ്കൂട്ടത്തിൽ പിണറായി സർക്കാരിന്റെ ഐശ്വര്യമാകരുത്; നിയമസഭയിൽ വരരുതെന്ന് കെ. മുരളീധരൻ
കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ സർക്കാരിന്റെ ഐശ്വര്യമായി മാറരുതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ പോരാട്ടങ്ങളെ ദുർബലപ്പെടുത്തണോ എന്ന് രാഹുൽ തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം: യുഡിഎഫ് സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്
തൃശൂർ കുന്നംകുളം സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎൽഎമാർ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. നിയമസഭാ കവാടത്തിനു മുന്നിൽ ടി ജെ സനീഷ് കുമാർ ജോസഫും, എകെഎം അഷ്റഫുമാണ് സത്യഗ്രഹസമരം നടത്തുന്നത്. ഈ വിഷയത്തിൽ പ്രതിപക്ഷം സഭയിൽ ഇന്നും ചർച്ചകൾ ഉന്നയിക്കും.

കോൺഗ്രസ് ഭരണത്തിൽ കമ്മ്യൂണിസ്റ്റുകാർ വേട്ടയാടപ്പെട്ടു; തെറ്റ് ചെയ്യുന്ന പൊലീസുകാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ഭരണകാലത്ത് കമ്മ്യൂണിസ്റ്റുകാർക്ക് പ്രകടനം നടത്താൻ പോലും സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നെന്നും അന്ന് പ്രകടനം നടത്തിയാൽ മർദ്ദനം സാധാരണമായിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. തെറ്റ് ചെയ്യുന്ന പോലീസുകാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.