Kerala Politics

നിയമസഭയിൽ പൊലീസ് വിഷയം ഉന്നയിക്കുന്നതിൽ വീഴ്ചയില്ലെന്ന് രമേശ് ചെന്നിത്തല
നിയമസഭയിൽ പൊലീസ് വിഷയം ഉന്നയിക്കുന്നതിൽ പ്രതിപക്ഷത്തിന് വീഴ്ചയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. എ.കെ.ആന്റണിക്ക് നീരസമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തും; പ്രതിഷേധം കനക്കുന്നു
രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തും. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ തിരിച്ചെത്തുന്ന അദ്ദേഹത്തിനെതിരെ ബിജെപിയും ഡിവൈഎഫ്ഐയും പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആരോപണങ്ങൾ ഉയർന്നതിന് ശേഷം എംഎൽഎ മണ്ഡലത്തിൽ എത്തിയിരുന്നില്ല.

കെ.ടി. ജലീലിനെതിരെ ആഞ്ഞടിച്ച് പി.വി. അൻവർ; ഖുർആൻ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് വിമർശനം
പി.വി. അൻവർ കെ.ടി. ജലീലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. മലപ്പുറത്തിന് വേണ്ടി ജലീൽ എന്ത് ചെയ്തെന്ന് അൻവർ ചോദിച്ചു. യുഡിഎഫ് നേതാക്കളെ ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്നും ഇതിലേക്ക് ഖുർആനെ വലിച്ചിഴയ്ക്കുന്നെന്നും ആരോപിച്ചു.

കെ ജെ ഷൈൻ ടീച്ചർക്കെതിരെ അപകീർത്തി പ്രചരണം; മുഖ്യമന്ത്രിക്ക് പരാതി നൽകും
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ജെ ഷൈൻ ടീച്ചർക്കെതിരെ അപകീർത്തികരമായ പ്രചരണം നടക്കുന്നതായി പരാതി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി, ഡിജിപി, സംസ്ഥാന വനിതാ കമ്മീഷൻ എന്നിവർക്ക് തെളിവുകൾ സഹിതം പരാതി നൽകുമെന്നും അവർ അറിയിച്ചു. രാഷ്ട്രീയപരമായ ലക്ഷ്യങ്ങളോടെ തന്റെ പേരും ചിത്രവും ഉപയോഗിച്ച് അപമാനിക്കാൻ ശ്രമം നടക്കുന്നുവെന്നും കെ ജെ ഷൈൻ ടീച്ചർ ആരോപിച്ചു.

ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെ. മുരളീധരൻ
ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ. പോലീസ് മർദ്ദനത്തിൽ നിരപരാധികൾ കൊല്ലപ്പെടുന്നെന്ന് ആരോപണം. സർക്കാരിന് പ്രിയപ്പെട്ടവർക്ക് ജയിലിൽ വിഐപി ട്രീറ്റ്മെന്റ് നൽകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് വി. ജോയ്; ‘നാട്ടിലെ ചില മാൻകൂട്ടങ്ങൾ അപകടകാരികൾ’
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരോക്ഷ വിമർശനവുമായി വി. ജോയ്. നിയമസഭയിൽ സംസാരിക്കവെയാണ് അദ്ദേഹം രാഹുലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. നാട്ടിലെ ചില മാൻകൂട്ടങ്ങൾ അപകടകാരികളാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെ സംരക്ഷിക്കാൻ പാലക്കാട്ടെ കോൺഗ്രസ്; സന്ദർശനം സ്ഥിരീകരിച്ച് ബ്ലോക്ക് പ്രസിഡന്റ്
രാഹുൽ മാങ്കൂട്ടത്തിനെ സംരക്ഷിക്കാൻ പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത്. കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയെങ്കിലും രാഹുലിന് സംരക്ഷണം നൽകാനാണ് നേതാക്കളുടെ തീരുമാനം. രാഹുൽ പാലക്കാട് എത്തിയാൽ ഒരു മനുഷ്യൻ എന്ന നിലയിൽ കോൺഗ്രസ് പ്രവർത്തകർ സംരക്ഷണം നൽകുമെന്നും നേതാക്കൾ അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി രമേശ് പിഷാരടി; കൂടുതൽ ശ്രദ്ധ വേണമെന്ന് ഉപദേശം
രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ രമേശ് പിഷാരടി. എംഎൽഎ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോപണങ്ങൾ തെളിയുന്നത് വരെ രാഹുലിനെ സ്ഥാനങ്ങളിൽ നിന്ന് നീക്കേണ്ടതില്ലെന്നും പിഷാരടി വ്യക്തമാക്കി. പ്രതിഷേധങ്ങൾ സ്വാഭാവികമായി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരേഷ് ഗോപി ‘ഭരത് ചന്ദ്രൻ’ മോഡൽ വിട്ട് മാറണം; വിമർശനവുമായി കെ. മുരളീധരൻ
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കെ. മുരളീധരൻ രംഗത്ത്. ഭരത് ചന്ദ്രൻ മോഡലിൽ നിന്ന് മാറാൻ സുരേഷ് ഗോപിക്ക് കഴിയുന്നില്ലെന്ന് മുരളീധരൻ വിമർശിച്ചു. അദ്ദേഹത്തെ എം.പി. ആക്കിയവർ അനുഭവിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി അരുൺ ബാബു ബിജെപിയിൽ ചേർന്നു
എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി അരുൺ ബാബു ബിജെപിയിൽ ചേർന്നു. മുൻ എസ്എഫ്ഐ നേതാവും കോൺഗ്രസ് പ്രവർത്തകർ അടക്കം പാർട്ടിയിൽ ചേർന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. വികസിത കേരളം എന്ന കാഴ്ചപ്പാടിന് പിന്നിൽ അണിനിരക്കുന്നവർ ബിജെപിയിലേക്ക് വരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസ് അതിക്രമത്തിനെതിരെ നിയമസഭയിൽ യുഡിഎഫ് സത്യഗ്രഹം; എ.കെ ആന്റണിയുടെ പ്രതിരോധം തിരിച്ചടിയായെന്ന് വിലയിരുത്തൽ
പൊലീസ് അതിക്രമത്തിനെതിരെ നിയമസഭാ കവാടത്തിനു മുന്നിൽ യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് സമരം. എ.കെ ആന്റണി നടത്തിയ വാർത്താ സമ്മേളനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രധാന ചർച്ചയാവുകയാണ്.
