Kerala Politics

എൻസിപി സംസ്ഥാന അധ്യക്ഷനായി തോമസ് കെ. തോമസ് ചുമതലയേറ്റു
എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് ചുമതലയേറ്റു. പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിഞ്ഞതിനെ തുടർന്നാണ് തോമസ് കെ. തോമസ് പാർട്ടിയുടെ അമരക്കാരനായത്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് പി.സി. ചാക്കോ വ്യക്തമാക്കി.

മാധ്യമങ്ങൾക്കാണ് വിഷമം, എനിക്കല്ല: കടകംപള്ളി
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലും പിബിയിലും തന്നെ ഉൾപ്പെടുത്താത്തതിൽ മാധ്യമങ്ങൾക്കാണ് വിഷമമെന്ന് കടകംപള്ളി സുരേന്ദ്രൻ. തനിക്കില്ലാത്ത സങ്കടം മാധ്യമങ്ങൾക്കെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പാർട്ടി ഏൽപ്പിക്കുന്ന ഏത് കാര്യവും സത്യസന്ധതയോടെ നിർവഹിക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.

വി.എസ്. അച്യുതാനന്ദൻ സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ്
സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ വി.എസ്. അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവാക്കും. പാർട്ടി കോൺഗ്രസിന് ശേഷമായിരിക്കും തീരുമാനം. സിപിഐഎം രൂപീകരിക്കുന്നതിൽ നേതൃത്വം നൽകിയവരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി.എസ്.

സിപിഐഎമ്മിലെ പ്രായപരിധി: മുതിർന്ന നേതാക്കൾക്കെതിരെ ജി. സുധാകരന്റെ വിമർശനം
സിപിഐഎം പ്രായപരിധിയിൽ മുതിർന്ന നേതാക്കൾക്കെതിരെ ജി സുധാകരൻ രൂക്ഷവിമർശനം ഉന്നയിച്ചു. 75 വയസ്സ് പൂർത്തിയാകുമ്പോൾ സ്ഥാനമൊഴിയണമെന്ന നിയമം പലരും ലംഘിക്കുന്നതായി അദ്ദേഹം ആരോപിച്ചു. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുന്നതിൽ സന്തോഷമുണ്ടെന്നും സുധാകരൻ പറഞ്ഞു.

കേരളത്തിന്റെ വികസനത്തിന് സിപിഐഎം ഒറ്റക്കെട്ടായി പ്രവർത്തിക്കും: കെ.കെ. ശൈലജ
കേരളത്തിന്റെ സാമ്പത്തിക വികസനത്തിനായി സിപിഐഎം പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് കെ.കെ. ശൈലജ. പിണറായി സർക്കാരിന്റെ നേട്ടങ്ങളെ അവർ പ്രശംസിച്ചു. പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് പാർട്ടി പുതിയ കാര്യങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പി.വി. അൻവർ; ലഹരിവിരുദ്ധ ധർണയുമായി തൃണമൂൽ
ലഹരിവിരുദ്ധ ബോധവൽക്കരണ ധർണയുമായി തൃണമൂൽ കോൺഗ്രസ് രംഗത്തിറങ്ങുമെന്ന് പി.വി. അൻവർ. സിപിഐഎം സമ്മേളനത്തിൽ തൊഴിലാളി പ്രശ്നങ്ങളോ കർഷകരുടെ പ്രശ്നങ്ങളോ ചർച്ചയായില്ലെന്ന് വിമർശനം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ മത്സരിക്കുമെന്നും യുഡിഎഫുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു.

സിപിഐ(എം) സമ്മേളനത്തിൽ കണ്ണൂർ ആധിപത്യം ചർച്ചയായി
കണ്ണൂർ ജില്ലയിൽ നിന്നുള്ള നേതാക്കളുടെ ആധിപത്യം സിപിഐ(എം) സമ്മേളനത്തിൽ ചർച്ചയായി. പാർട്ടി സെക്രട്ടറി, മുഖ്യമന്ത്രി, സ്പീക്കർ തുടങ്ങിയ പ്രധാന പദവികളിൽ കണ്ണൂരുകാർക്ക് മുൻഗണന ലഭിക്കുന്നതായി ആക്ഷേപം. മന്ത്രിമാരുടെ സ്റ്റാഫിലും എ കെ ജി സെന്ററിലും കണ്ണൂരുകാരുടെ സാന്നിധ്യം ശക്തമാണെന്നും വിമർശനം.

ഭാവിയിൽ കേരളത്തിന് വനിതാ മുഖ്യമന്ത്രി: കെ കെ ശൈലജ
കേരളത്തിന് ഭാവിയിൽ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാകുമെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. വനിതകൾ മുഖ്യമന്ത്രിയാകുന്നതിനെ സിപിഐഎം എതിർക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. പാർട്ടിയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും ശൈലജ പറഞ്ഞു.

ലീഗ് വർഗീയ കക്ഷികളുമായി സഖ്യത്തിലില്ല: പി.കെ. കുഞ്ഞാലിക്കുട്ടി
മുസ്ലിം ലീഗ് ഒരു വർഗീയ കക്ഷിയുമായും സഖ്യത്തിലില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എം.വി. ഗോവിന്ദന്റെ ആരോപണങ്ങൾക്ക് മറുപടിയായാണ് കുഞ്ഞാലിക്കുട്ടി ഈ പ്രസ്താവന നടത്തിയത്. യു.ഡി.എഫ്. ഭദ്രമായും അച്ചടക്കത്തോടെയും ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക്: എം വി ഗോവിന്ദൻ
മുസ്ലിം ലീഗ് മതസംഘടനകളുമായി കൂട്ടുചേർന്ന് മുന്നോട്ടുപോകുന്നുവെന്നും ഇത് കോൺഗ്രസിന് ഗുണകരമാണെന്നും എം വി ഗോവിന്ദൻ. ഈ നീക്കം മതനിരപേക്ഷ ന്യൂനപക്ഷങ്ങളെ വർഗീയ രാഷ്ട്രീയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. യുഡിഎഫിന്റെ വോട്ടുകൾ ബിജെപിയിലേക്ക് ചേരുന്ന പ്രവണതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിആർ വർക്കുകൾ കൊണ്ട് രക്ഷപ്പെടാനാകില്ല; പിണറായിക്കെതിരെ കെ. മുരളീധരൻ
പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ. പിആർ വർക്കുകൾ കൊണ്ട് അധികാരത്തിൽ എത്താമെന്ന് കരുതേണ്ടെന്ന് മുന്നറിയിപ്പ്. 2001ലെ തിരഞ്ഞെടുപ്പ് ഫലം 2026ൽ ആവർത്തിക്കുമെന്നും പ്രവചനം.

സിപിഐഎമ്മിന് വോട്ട് ചോർച്ച; ആശങ്ക പ്രകടിപ്പിച്ച് സംഘടനാ റിപ്പോർട്ട്
ബിജെപിയിലേക്ക് വോട്ട് ചോരുന്നുവെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ടിൽ വിമർശനം. ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ടുകൾ തെറ്റിപ്പോയെന്നും വിമർശനം. മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് മുഖ്യമന്ത്രിയുടെ പ്രതീക്ഷ.