Kerala Politics

സിപിഐക്കെതിരെ എസ്എഫ്ഐ സമരം; കാർഷിക സർവകലാശാലയിലേക്ക് മാർച്ച്
സിപിഐ വകുപ്പിനെതിരെ എസ്എഫ്ഐ സമരം ആരംഭിച്ചു. കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിനെതിരായാണ് പ്രധാന സമരം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്ത് ഇന്ന് കാർഷിക സർവകലാശാലയിലേക്ക് മാർച്ച് നടത്തും.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.ഐ.ആർ; ആരോപണവുമായി കെ.സി. വേണുഗോപാൽ
ജനാധിപത്യപരമായി നടക്കുന്ന തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ എസ്.ഐ.ആറിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ നടത്താതെ ഏകപക്ഷീയമായി എസ്.ഐ.ആർ നടപ്പാക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ രാഷ്ട്രീയ താൽപ്പര്യം സംരക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.

കേരളത്തിൽ വോട്ടർപട്ടിക പുതുക്കാനുള്ള കമ്മീഷൻ തീരുമാനം സ്വാഗതാർഹമെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിൽ സമഗ്രമായ വോട്ടർ പട്ടിക പുതുക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻെറ തീരുമാനം സ്വാഗതാർഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനാധിപത്യത്തിന്റെ അടിസ്ഥാനം വോട്ടർപട്ടികയുടെ വിശ്വാസ്യതയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഈ നടപടിക്ക് എല്ലാ പിന്തുണയും ബിജെപി നൽകുന്നതായും അദ്ദേഹം അറിയിച്ചു.

ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്മാറണം; സി.പി.ഐ.എം
രാജ്യത്ത് ജനാധിപത്യ സംവിധാനം അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേരളത്തിൽ എസ്.ഐ.ആർ നടപ്പാക്കാനുള്ള കമ്മീഷൻ്റെ നീക്കത്തിനെതിരെയും വിമർശനമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്നും സി.പി.ഐ.എം ആരോപിച്ചു.

പി.എം. ശ്രീ ധാരണാപത്രം: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് സി.പി.ഐ മന്ത്രിമാർ; മന്ത്രിസഭാ യോഗം ബഹിഷ്കരിക്കും
പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ട വിഷയത്തിൽ സി.പി.ഐ മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി തങ്ങളുടെ അതൃപ്തി അറിയിച്ചു. മന്ത്രിസഭാ യോഗത്തിൽ വിഷയം ഉന്നയിച്ചപ്പോഴും ഒപ്പിടുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ലെന്നും സി.പി.ഐ മന്ത്രിമാർ കുറ്റപ്പെടുത്തി. ഇതിനു പിന്നാലെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സി.പി.ഐ തീരുമാനിച്ചു.

പി.എം. ശ്രീയിൽ സിപിഐ നിലപാട് നല്ല കാര്യം; സർക്കാരിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സണ്ണി ജോസഫ്
പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയുടെ നിലപാടിനെ സ്വാഗതം ചെയ്ത് സണ്ണി ജോസഫ്. മന്ത്രി ശിവൻകുട്ടി ഉരുണ്ടുകളിക്കാൻ ശ്രമിക്കുന്നുവെന്നും അതിൽ സി.പി.ഐ വീഴുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അർജൻ്റീനയുടെ സന്ദർശനത്തിൽ സംശയാസ്പദമായ സാഹചര്യമുണ്ടെന്നും സണ്ണി ജോസഫ് ആരോപിച്ചു.

പി.എം. ശ്രീ വിഷയം: മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനമായില്ലെന്ന് ബിനോയ് വിശ്വം
പി.എം. ശ്രീ വിഷയത്തിൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രശ്നപരിഹാരമുണ്ടായില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ചർച്ച സൗഹാർദ്ദപരമായിരുന്നുവെങ്കിലും ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ല. തുടർനടപടികൾ യഥാസമയം മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എം ശ്രീയിൽ ചേർന്നതിൽ പ്രതിഷേധം; മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന് സി.പി.ഐ
പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ പങ്കെടുത്തതിനെത്തുടർന്ന് സി.പി.ഐ മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി വിഷയം എൽ.ഡി.എഫിൽ ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകിയിട്ടും ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പിട്ടത് അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ വിലയിരുത്തി. നവംബർ 4-നാണ് സംസ്ഥാന കൗൺസിൽ യോഗം നടക്കുക.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും പഞ്ചായത്തും തമ്മിൽ തർക്കം രൂക്ഷമാകുന്നു
പുതുപ്പള്ളി പഞ്ചായത്തും ചാണ്ടി ഉമ്മനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വികസന പ്രവർത്തനങ്ങളിൽ പഞ്ചായത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പരിപാടികളിൽ ക്ഷണിക്കാതെ പേരും ഫോട്ടോയും ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും ചാണ്ടി ഉമ്മൻ ആരോപിക്കുന്നു.

രാഹുൽ ഗാന്ധി ഉള്ളതുകൊണ്ട് യൂത്ത് കോൺഗ്രസിലേക്ക് വന്നതെന്ന് അബിൻ വർക്കി
രാഹുൽ ഗാന്ധി ഉള്ളതുകൊണ്ടാണ് താൻ യൂത്ത് കോൺഗ്രസിലേക്ക് വന്നതെന്ന് അബിൻ വർക്കി പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ പുതിയ തലത്തിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി സർക്കാരിന്റെ അവസാനത്തെ അടി ഒരുമിച്ചടിക്കുമെന്നും അബിൻ വർക്കി പ്രഖ്യാപിച്ചു.

നിർണായക സമയത്ത് ചുമതലയേറ്റെന്ന് ഒ.ജെ. ജനീഷ്; സമരത്തിന് ഇന്ന് തീരുമാനം
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷ് ചുമതലയേറ്റു. കെപിസിസി അധ്യക്ഷനോട് തദ്ദേശ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസുകാരെ പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചു. യൂത്ത് കോൺഗ്രസിൻ്റെ പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ചേരുമെന്നും സമരങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പി.എം.ശ്രീയിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം
പി.എം. ശ്രീ വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചു. എൽ.ഡി.എഫിന്റെ ഭാഗമായി സി.പി.ഐയും സി.പി.ഐ.എമ്മും നിലകൊള്ളുന്നതിനാൽ മുഖ്യമന്ത്രി വിളിച്ചാൽ വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫിൽ ചർച്ചകൾക്കുള്ള വാതിലുകൾ എപ്പോഴും തുറന്നിരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.