Kerala Police

drug bust malappuram

കൊണ്ടോട്ടിയിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ; കഞ്ചാവും എം.ഡി.എം.എയും പിടിച്ചെടുത്തു

നിവ ലേഖകൻ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി ഒരാൾ പിടിയിലായി. ഡാൻസാഫും പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ 3.86 കിലോഗ്രാം കഞ്ചാവും 35 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.

Kasaragod theft case

കാസർഗോഡ് കാഞ്ഞങ്ങാട്ട് വീട്ടിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്നു; പോലീസ് അന്വേഷണം ആരംഭിച്ചു

നിവ ലേഖകൻ

കാസർഗോഡ് കാഞ്ഞങ്ങാട് ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷണം പോയി. ഏഴ് പവന്റെ താലിമാലയും ഒരു ലക്ഷം രൂപയുടെ വാച്ചും 5000 രൂപയും നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. ഹോസ്ദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

RSS Casa Relation

മുഖ്യമന്ത്രിയുടെ പരാമർശത്തിൽ മറുപടിയുമായി ഡിജിപി റവാഡ ചന്ദ്രശേഖർ

നിവ ലേഖകൻ

മുഖ്യമന്ത്രിയുടെ ആർ.എസ്.എസ് - കാസ കൂട്ടുകെട്ട് പരാമർശത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ എവിടെ നടക്കുന്നു എന്ന് പൊലീസിന് അറിയാമെന്നും നിരീക്ഷണമുണ്ടെന്നും ഡിജിപി അറിയിച്ചു. കസ്റ്റഡി മർദനങ്ങളോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

police brutality

പൊലീസ് മർദനമുണ്ടായാൽ കർശന നടപടിയെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

നിവ ലേഖകൻ

പൊലീസ് മർദനമുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവികൾ പ്രവർത്തിക്കണമെന്നും, കേടായവ ഉടൻ തന്നെ റിപ്പയർ ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കേരളാ പൊലീസ് നല്ല രീതിയിൽ പ്രവർത്തിക്കുന്ന സേനയാണെന്നും, അച്ചടക്കം ഉറപ്പാക്കി മുന്നോട്ട് പോകുന്നുണ്ടെന്നും ഡിജിപി കൂട്ടിച്ചേർത്തു.

KJ Shine Defamation case

കെ ജെ ഷൈൻ അപകീർത്തി കേസ്: മെറ്റ വിവരങ്ങൾ കൈമാറിയെന്ന് പൊലീസ്

നിവ ലേഖകൻ

സിപിഐഎം നേതാവ് കെ ജെ ഷൈൻ നൽകിയ അപകീർത്തി കേസിൽ മെറ്റ, പൊലീസിന് വിവരങ്ങൾ കൈമാറി. 13 ലിങ്കുകളാണ് പൊലീസ് മെറ്റയ്ക്ക് കൈമാറിയത്. ഇതിൽ 5 ലിങ്കുകളുടെ വിവരങ്ങൾ മെറ്റ അന്വേഷണ സംഘത്തിന് നൽകി. മെറ്റ നൽകിയ വിവരങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ ചോദ്യം ചെയ്ത് പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Thamarassery attack case

താമരശ്ശേരിയിൽ മദ്യലഹരിയിൽ യുവാക്കളുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്

നിവ ലേഖകൻ

താമരശ്ശേരിയിൽ മദ്യലഹരിയിൽ യുവാക്കൾ നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. അടിവാരത്തെ ചുമട്ടുതൊഴിലാളി ബാബുവിനും, അടിവാരം സ്വദേശി ഫസലിനുമാണ് പരുക്കേറ്റത്. സംഭവത്തിൽ പൂവിലേരി ഷഫ്നാസ്, ടി കെ ഷമീർ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Theft case accused escape

കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ മോഷ്ടാക്കൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

നിവ ലേഖകൻ

കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കൈവിലങ്ങുകളോടെയാണ് പ്രതികൾ പൊലീസിനെ കബളിപ്പിച്ച് ഓടിപ്പോയത്. പാലോട് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളായ സൈതലവി, അയ്യൂബ് ഖാൻ എന്നിവരാണ് രക്ഷപ്പെട്ടത്.

Train Laptop Theft

കാസർകോട്: ട്രെയിനിൽ ലാപ്ടോപ് മോഷ്ടിച്ച പ്രതി പിടിയിൽ

നിവ ലേഖകൻ

കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിയുടെ ലാപ്ടോപ് അടങ്ങിയ ബാഗ് മോഷണം പോയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം സ്വദേശി സഭീഷ് (42) ആണ് പിടിയിലായത്. മംഗളൂരുവിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.

Vehicle Theft Case

കൊട്ടിയത്ത് വാഹനമോഷണക്കേസിൽ 18കാരൻ പിടിയിൽ

നിവ ലേഖകൻ

കൊട്ടിയത്ത് വാഹനമോഷണക്കേസിൽ 18 വയസ്സുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിന്റെ പാർക്കിംഗ് സ്ഥലത്ത് നിന്ന് മോഷണം പോയ ഇരുചക്രവാഹനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്. കൊട്ടിയം, കണ്ണനല്ലൂർ, ചവറ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.

Bhutan vehicle smuggling case

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: കേരള പൊലീസിന്റെ സഹായം തേടി കസ്റ്റംസ്

നിവ ലേഖകൻ

ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ കസ്റ്റംസ് കേരള പൊലീസിൻ്റെ സഹായം തേടി. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കത്ത് നൽകി. കത്തിൽ വാഹനങ്ങളുടെ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

Bhutan vehicle case

ഭൂട്ടാൻ വാഹനക്കടത്ത്: കേരള പൊലീസിൻ്റെ സഹായം തേടി കസ്റ്റംസ്

നിവ ലേഖകൻ

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് കേസിൽ കേരള പൊലീസിൻ്റെ സഹായം തേടി കസ്റ്റംസ്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണർ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കത്ത് നൽകി. സംസ്ഥാനത്ത് മാത്രം നികുതി വെട്ടിച്ച് എത്തിച്ചത് 150 ലേറെ കാറുകളെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.

Nigerian women escape

കാക്കനാട് സഖി കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ നൈജീരിയൻ യുവതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

നിവ ലേഖകൻ

കൊച്ചി കാക്കനാട്ടെ സഖി കെയർ സെന്ററിൽ നിന്ന് ചാടിപ്പോയ നൈജീരിയൻ യുവതികൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. തൃക്കാക്കര എ.സി.പി.യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മാർച്ച് 20-ന് വിസ കാലാവധി കഴിഞ്ഞ യുവതികൾ വ്യാജരേഖകൾ ചമച്ച് അനധികൃതമായി ഇന്ത്യയിൽ താമസിക്കുകയായിരുന്നു.