Kerala Police

എസ്ഒജി രഹസ്യങ്ങൾ ചോർത്തിയതിന് പി.വി. അൻവർ എംഎൽഎയ്ക്കെതിരെ എഫ്ഐആർ
കേരള പൊലീസിന്റെ എസ്ഒജിയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ പി.വി. അൻവർ എംഎൽഎയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ക്രിമിനൽ ഗൂഢാലോചന, ഐടി ആക്ട്, ഔദ്യോഗിക രഹസ്യ നിയമം എന്നിവയുടെ വകുപ്പുകൾ ചുമത്തി. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനമെന്ന് എഫ്ഐആറിൽ പരാമർശം.

എഡിജിപി എം ആര് അജിത്കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്ട്ട് ഡിജിപി കൈമാറി; കടുത്ത നടപടികള്ക്ക് സാധ്യത
എഡിജിപി എം ആര് അജിത്കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്ട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോര്ട്ടില് ആര്എസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങളും പരാമര്ശിക്കുന്നു. അജിത് കുമാറിനെതിരെ കടുത്ത നടപടികള്ക്ക് സാധ്യത.

തൃശൂർ പൂരം: എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയേക്കും
തൃശൂർ പൂരം നടത്തിപ്പിൽ വീഴ്ചയുണ്ടായെന്ന ഡിജിപിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയേക്കും. അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറും. എഡിജിപിയുടെ വീഴ്ചകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എഡിജിപി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് നാളെ മുഖ്യമന്ത്രിക്ക് സമർപ്പിക്കും
എഡിജിപി എം.ആർ അജിത്കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് നാളെ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറും. റിപ്പോർട്ട് അന്തിമമാക്കാൻ സമയമെടുത്തതാണ് വൈകാൻ കാരണം. സിപിഐ നേതൃത്വം കടുത്ത സമ്മർദ്ദത്തിലാണ്, തിങ്കളാഴ്ച മുതൽ വിവാദ വിഷയങ്ങൾ സഭയിലേക്കെത്തുമെന്നതിനാൽ അതിനു മുമ്പ് നടപടി വേണമെന്നാണ് അവരുടെ നിലപാട്.

തൃശ്ശൂര് ബാങ്ക് എടിഎം കവര്ച്ച: പ്രതികളെ അറസ്റ്റ് ചെയ്തു, ഒരാള് ഏറ്റുമുട്ടലില് കൊല്ലപ്പെട്ടു
തൃശ്ശൂര് ബാങ്ക് എടിഎം കവര്ച്ച കേസിലെ പ്രതികളെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് പ്രതികളില് ഒരാളെ ഏറ്റുമുട്ടലില് കൊന്നു, മറ്റൊരാള്ക്ക് പരിക്കേറ്റു. പ്രതികളെ കോടതിയില് ഹാജരാക്കി കസ്റ്റഡിയില് വാങ്ങാനാണ് പൊലീസ് നീക്കം.

തൃശൂർ പൂരം: എഡിജിപി അജിത് കുമാറിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് കടുത്ത അമർഷം
തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അമർഷം. പോലീസിന് ക്ലീൻ ചിറ്റ് നൽകിയതാണ് മുഖ്യമന്ത്രിയുടെ അമർഷത്തിന് കാരണം. ത്രിതല അന്വേഷണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു.

അർജുന്റെ കുടുംബം സൈബർ ആക്രമണത്തിൽ പരാതി നൽകി; മനാഫ് ആരോപണങ്ങൾ നിഷേധിച്ചു
അർജുന്റെ കുടുംബം സൈബർ ആക്രമണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി. മനാഫിനെതിരെ കുടുംബം ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ മനാഫ് ആരോപണങ്ങൾ നിഷേധിക്കുകയും വൈകാരിക പ്രതികരണത്തിന് മാപ്പ് ചോദിക്കുകയും ചെയ്തു.

വർക്കലയിൽ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ
വർക്കലയിൽ മത്സ്യത്തൊഴിലാളികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ പൊലീസ് പിടിയിലായി. അരിവാളം ബീച്ചിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റിരുന്നു.

എഡിജിപി എം ആർ അജിത്കുമാറിനെതിരെ നടപടി: ഡിജിപി റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
എഡിജിപി എം ആർ അജിത്കുമാറിനെതിരെ നടപടിയെടുക്കുമോ എന്ന് ഇന്ന് വ്യക്തമാകും. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

സ്വർണ്ണക്കടത്തിനെതിരെ കടുത്ത നടപടിയുമായി കേരള പോലീസ്; തീവ്രവാദ വിരുദ്ധ നിയമം പ്രയോഗിക്കും
സ്വർണ്ണക്കടത്തിനെതിരെ കേരള പോലീസ് കർശന നടപടികൾ സ്വീകരിക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ 113 (4) വകുപ്പ് ചുമത്തി കേസെടുക്കാനാണ് തീരുമാനം. സ്വർണ്ണക്കടത്തിനെ തീവ്രവാദ പ്രവർത്തനമായി കണക്കാക്കി നടപടിയെടുക്കും.

ക്രൈം നന്ദകുമാർ അറസ്റ്റിൽ; നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ നടപടി
ക്രൈം നന്ദകുമാർ അറസ്റ്റിലായി. നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസിലാണ് എറണാകുളം നോർത്ത് പോലീസ് നടപടി സ്വീകരിച്ചത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ നടിയെ അപകീർത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
