Kerala Police

39 വർഷം മുൻപത്തെ കൊലപാതകം; പ്രതിയുടെ കുറ്റസമ്മതം
മലപ്പുറം വേങ്ങര സ്വദേശി 39 വർഷം മുൻപ് നടന്ന കൊലപാതകം സമ്മതിച്ചു. 1986-ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചു. സംഭവത്തിൽ തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ പിടിയിൽ
തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ പിടിയിലായി. ഒല്ലൂർ സ്റ്റേഷനിലെ സീനിയർ സി.പി.ഒ സജീഷ് ആണ് വിജിലൻസ്സിന്റെ പിടിയിലായത്. തമിഴ്നാട് സ്വദേശികളുടെ ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

ഡിജിപി നിയമനത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾ തള്ളി പി. ജയരാജൻ
സംസ്ഥാന പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രിസഭാ തീരുമാനത്തിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്ന് പി. ജയരാജൻ. മാധ്യമങ്ങൾ തൻ്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാവിക്കൊടി ദേശീയ പതാകയാക്കണമെന്ന പരാമർശം; എൻ. ശിവരാജന് പൊലീസ് നോട്ടീസ്
കാവിക്കൊടിയെ ദേശീയപതാകയാക്കണമെന്ന വിവാദ പരാമർശത്തിൽ ബിജെപി നേതാവ് എൻ. ശിവരാജന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. പാലക്കാട് ബിജെപി നടത്തിയ പരിപാടിയിലാണ് എൻ. ശിവരാജൻ വിവാദ പരാമർശം നടത്തിയത്. ബിഎൻഎസ് 192 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പി.സി. ജോർജിനെതിരെ മതവിദ്വേഷ പ്രസംഗത്തിന് പരാതി
പി.സി. ജോർജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. തൊടുപുഴയിൽ അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലായിരുന്നു വിവാദ പ്രസംഗം. യൂത്ത് ജനറൽ സെക്രട്ടറി എസ്.ടി. അനീഷാണ് പരാതി നൽകിയത്.

റവാഡ നിയമനത്തിൽ സർക്കാരിനൊപ്പം; പാർട്ടിക്കും വ്യതിരക്ത നിലപാടില്ലെന്ന് എം.വി.ഗോവിന്ദൻ
സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിലുള്ള സിപിഐഎം നിലപാട് വ്യക്തമാക്കി എം.വി.ഗോവിന്ദൻ. റവാഡ ചന്ദ്രശേഖറിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ പാർട്ടി അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് കേസിൽ കോടതി റവാഡയെ കുറ്റവിമുക്തനാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടർന്നതിന് 5 പേർക്കെതിരെ കേസ്
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടർന്നതിന് 5 പേർക്കെതിരെ കേസ് എടുത്തു. മലപ്പുറം സ്വദേശികളായ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. വാഹനത്തിൽ നിന്ന് വാക്കി ടോക്കിയും കണ്ടെത്തി.

വെർച്വൽ അറസ്റ്റ് തട്ടിപ്പ്: 20 ലക്ഷം രൂപ കവർന്ന കേസിൽ തമിഴ്നാട് സ്വദേശികൾ പിടിയിൽ
തിരുവനന്തപുരം കൊഞ്ചിറ സ്വദേശിയിൽ നിന്ന് വെർച്വൽ അറസ്റ്റിലൂടെ 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികൾ അറസ്റ്റിലായി. തിരുനെൽവേലി, തെങ്കാശി സ്വദേശികളായ പേച്ചികുമാർ, ക്രിപ്സൺ എന്നിവരെയാണ് റൂറൽ സൈബർ പൊലീസ് പിടികൂടിയത്. പ്രതികൾ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയിരുന്നതായും കണ്ടെത്തി.

സന്തോഷ് കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; 13 പ്രതികൾ
കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിൽ 800 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഒന്നാം പ്രതി പങ്കജിന് സന്തോഷിനോടുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ 13 പ്രതികളാണുള്ളത്.

കഴക്കൂട്ടത്ത് ലഹരി സംഘത്തിന്റെ ആക്രമണം; യുവതിയുടെ ദേഹത്ത് ചായ ഒഴിച്ചു, മൂന്ന് പേർ പിടിയിൽ
കഴക്കൂട്ടം ബൈപ്പാസ് ജംഗ്ഷനിൽ ലഹരി സംഘം നടത്തിയ ആക്രമണത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചായ കുടിക്കാനെത്തിയ യുവതിയുടെ ദേഹത്ത് ചായ ഒഴിച്ചതിനെ ചോദ്യം ചെയ്തവരെ അക്രമികൾ മർദ്ദിച്ചു. പോങ്ങറ സ്വദേശികളായ അമ്പാടി, ആദർശ്, നിഥിൻ രാജ് എന്നിവരാണ് അറസ്റ്റിലായത്.

ദേശീയ പതാക പരാമർശം: ബിജെപി നേതാവിനെതിരെ കേസ്
ദേശീയ പതാക കാവി നിറമാക്കണമെന്ന വിവാദ പരാമർശം നടത്തിയ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് എൻ. ശിവരാജനെതിരെ കേസെടുത്തത്. കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന ഉദ്ദേശത്തോടെ പ്രകോപനപരമായ പ്രസ്താവന നടത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തത്.

മണ്ണന്തല കൊലപാതകം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം മണ്ണന്തലയിൽ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സഹോദരൻ ഷംസാദും സുഹൃത്ത് വിശാഖുമാണ് കേസിൽ പ്രതികൾ. ഷഫീനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.